Saturday , November 25 2017
Breaking News
Cricket

കാന്‍പുരില്‍ കിവീസിനെ കീഴടക്കി ഇന്ത്യ; വിജയം ആറു റണ്‍സിന്

കാന്‍പുര്‍: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ന്യുസിലന്‍ഡിനെ കീഴടക്കി ഇന്ത്യ. കിവീസിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 21ന് സ്വന്തമാക്കി. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 15 റണ്‍സ് അടിച്ചെടുക്കാന്‍ കിവീസ് ബാറ്റിങ് നിരക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണിത്. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ പുണെയില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ആറു വിക്കറ്റിന് തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.

ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റന്‍ വിജയലക്ഷ്യമായ 338 റണ്‍സിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ന്യുസീലന്‍ഡിന് തുടക്കത്തില്‍ തന്നെ ബുംറയുടെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്തിലിനെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോയുടെയും (62 പന്തില്‍ 75) കെഎസ് വില്യംസന്റെയും കൂട്ടുക്കെട്ട് (84 പന്തില്‍ 64) ന്യുസീലന്‍ഡിന് പ്രതീക്ഷ നല്‍കി. ചാഹല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

പക്ഷേ റോസ് ടെയ്‌ലറിലൂടെയും (39) ലാഥമിലൂടെയും (65) കിവീസ് വീണ്ടും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ അവിടെ ബുംറ ഇന്ത്യയുടെ രക്ഷക്കെത്തുകയായിരുന്നു.ടെയ്‌ലറെ ബുംറ ജാഥവിന്റെ കൈയിലെത്തിച്ചപ്പോള്‍ ലാഥമിനെ റണ്ണൗട്ടാക്കി. അതിനിടയില്‍ 37 റണ്‍സെടുത്ത നിക്കോള്‍സിനെ ഭുവനേശ്വര്‍ കുമാറും പുറത്താക്കി. പിന്നീട് അവസാന ഓവറില്‍ സാന്റ്‌നറെ പുറത്താക്കി ബുംറ കിവീസിന്റെ വിജയപ്രതീക്ഷയില്‍ അവസാന ആണിയും അടിച്ചു.

നേരത്തെ ഇന്ത്യയുടെ ഇന്നിങ്‌സില്‍ കോലിയും രോഹിതുമടങ്ങിയ കൂട്ടുകെട്ട് നട്ടെല്ലാവുകയായിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ ഇരുവരും രണ്ടാം വിക്കറ്റില്‍ 230 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഏകദിന കരിയറിലെ 15ാം സെഞ്ചുറിയും ന്യുസീലന്‍ഡിനെതിരെ ആദ്യ സെഞ്ചുറിയും നേടിയ രോഹിത് 138 പന്തില്‍ 18 ഫോറും രണ്ടു സിക്‌സുമടക്കം 147 റണ്‍സടിച്ചു. 106 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത കോലിയുടെ ബാറ്റില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സും പിറന്നു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കി റെക്കോഡ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏകദിന കരിയറിലെ 32ാം സെഞ്ചുറിയാണിത്. ഈ വര്‍ഷം നേടുന്ന ആറാം സെഞ്ചു
റിയും ന്യൂസിലന്‍ഡിനെതിരെ അഞ്ചാമത്തേതും.

നേരത്ത ഓപ്പണ്‍ ശിഖര്‍ ധവാനെ (14) ഇന്ത്യക്ക് നഷ്ടമായിരുന്നു. സൗത്തി എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തില്‍ വില്ല്യംസണ് ക്യാച്ച് നല്‍കിയ ധവാന്‍ മടങ്ങുമ്പോള്‍ 29 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. പിന്നീടാണ് കോലിയും രോഹിതും ഒത്തുചേര്‍ന്നത്. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (8) വേഗത്തില്‍ പുറത്തായി. സാന്റ്‌നര്‍ക്കാണ് വിക്കറ്റ്. സൗത്തിയുടെ പന്തില്‍ കോലി പുറത്തായ ശേഷം അവസാന ഓവറുകളില്‍ ഇന്ത്യക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായി
ല്ല. എം.എസ് ധോനി 25 റണ്‍സെടുത്തും കേദര്‍ ജാദവ് 18 റണ്‍സെടുത്തും പുറത്തായി. ദിനേശ് കാര്‍ത്തിക്ക് നാല് റണ്‍സുമായി പുറത്താകാതെ നിന്നു.

RANDOM NEWS

-----------------

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 19 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോഫറന്‍സ് …