Thursday , February 22 2018
Breaking News
Cricket

ഇന്ത്യയ്ക്ക് വിജയം; പരമ്പര

അവസാന പന്ത് വരെ കാണികളെയും ക്രിക്കറ്റ് സ്നേഹികളെയും ആവേശത്തിലാക്കിയ കാര്യവട്ടം ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരം ഇന്ത്യയ്ക്കൊപ്പം നിന്നപ്പോള്‍ ന്യസിലന്‍ഡിനെതിരേ ഇന്ത്യ നേടുന്ന കന്നി പരമ്പരയുമായി മാറി ഇത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 67 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളൂ.

ഒരു സിക്‌സും ഒരു ഫോറുമടക്കം 11 പന്തില്‍ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടേതാണ് ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. ഹാര്‍ദിക് പാണ്ഡ്യ(14),ക്യാപ്റ്റന്‍ വീരാട് കോ(13) എന്നിവരും രണ്ടക്കം കടത്തി. ജസ്പ്രിത് ബുംറയാണ് പരമ്പരയിലെയും കളിയിലെയും താരം.

ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മ എട്ട് റണ്‍സും, ശിഖര്‍ ധവാന്‍ ആറ് റണ്‍സുമെടുത്ത് പവലയിനിലേക്ക് മടങ്ങി. ശ്രേയസ് അയ്യര്‍ ആറ് റണ്‍സുമെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ടിം സോതി, ഇഷ് സോതി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റെടുത്തു. രണ്ട് സിക്സിന്റെ പിന്‍ബലത്താല്‍ 17 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡോമിന്റേതാണ്
ന്യൂസിലന്‍ഡിന്റെ ഉയര്‍ന്ന് സ്‌കോര്‍.11 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് രണ്ടക്കം കടത്തിയ മറ്റൊരു താരം. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റെടുത്തു.ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

RANDOM NEWS

Sports

പാകിസ്താനെ 203 റണ്‍സിന് തകര്‍ത്തു; അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ചിരവൈരികളായ പാകിസ്താനെ 69 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ യുവനിര അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍. ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന സെമിയില്‍ പാകിസ്താനെതിരെ …