കേപ്ടൗണ്‍ : കോഹ്ലിയും കുല്‍ദീപും ചാഹലും കാരണം ശനിദശ മാറാത്ത ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലും തോറ്റ് തുന്നംപാടി. ചൈനാ മാന്‍ കുല്‍ദീപും യൂസ് വേന്ദ്ര ചൗഹലും ആതിഥേയരുടെ എട്ടുപേരെ നിരനിരയായി തിരിച്ചയച്ചപ്പോള്‍ 304 റണ്‍സ് പിന്തുടര്ന്നവര് 179 ല്‍ അവസാനിക്കുന്ന കാഴ്ചയാണ് കേപ്ടൗണില്‍ കണ്ടത്. ഇരുവരും നാല് വീതം വിക്കറ്റുകളെടുത്തു. കഴിഞ്ഞ ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് എട്ടുപേരെ കൂടാരം കയറ്റിയിരുന്നു. ഇതോടെ ആറു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0 ന് മുന്നിലെത്തി.
ആദ്യ രണ്ട് ഏകദിനങ്ങളില്‍ സ്കോര്‍ പിന്തുടര്ന്ന് ജയിച്ച ഇന്ത്യക്ക് മൂന്നാം ഏകദിനത്തില്‍ ടോസ് നഷ്ടമായതും ആദ്യ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതുമെല്ലാം നിര്ഭാഗ്യമാവുമെന്നും വിജയിക്കാമെന്നും തെറ്റിദ്ധരിച്ച ദക്ഷിണാഫ്രിക്കന്‍ ടീം കോഹ് ലിയുടെ ബാറ്റിങ്ങിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.
ദക്ഷിണാഫ്രിക്കക്ക്? വേണ്ടി ജെ.പി ഡ്യുമിനി 51 റണ്‍സെടുത്തു. നായകന് ?െഎഡന്‍ മാര്‍ക്രം (32) ഡേവിഡ്? മില്ലര്‍ (25) എന്നിവരും പിടിച്ച് നിന്നതുകൊണ്ടാണ് കുറഞ്ഞ സ്കോറിലൊതുങ്ങാതെ രക്ഷപ്പെട്ടത്.
മുന്‍ നിരതാരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ഡിവില്ലേഴ്സ്, ഡികോക്ക് എന്നിവരുടെ അഭാവം ടീമില്‍ കാര്യമായി നിഴലിച്ചു.
