Sunday , November 18 2018
Breaking News
Sports

ഇന്ത്യയ്ക്ക് റെക്കോഡ് ജയം, ലീഡ്

മുംബൈ: 23 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുക്കിയ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിന് വിരുന്നായി ഇന്ത്യയുടെ റെക്കോഡ് ജയം.റെക്കോഡിട്ട രോഹിത് ശര്‍മയും മൂന്നാം സെഞ്ചുറി സ്വന്തമാക്കിയ അമ്പാട്ടി റായിഡുവിന്റെയും ബാറ്റിങ് മികവില്‍ 224 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്.ഒരു ടെസ്റ്റ് കളിക്കുന്ന ടീമിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണ്. ഏകദിനത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്.

അമ്പത് ഓവറില്‍ 378 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന വിന്‍ഡീസിന് 36.2 ഓവറില്‍153 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
54 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ ചെറുത്തുനില്‍ന്നത്. ഇന്ത്യയ്ക്കുവേണ്ടി കുല്‍ദീപ് യാദവും ഖലീല്‍ അഹമ്മദം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഏഴു പന്തിന്റെ വ്യത്യാസത്തിലാണ് അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായത്. 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ചന്ദര്‍പോള്‍ ഹേംരാജും തൊട്ടടുത്ത പന്തില്‍
ഹോപ്പും അടുത്ത ഓവറില്‍ പവലുമാണ് പുറത്തായത്. ആദ്യം ഹേംരാജാണ് പുറത്തായത്. ഭുവനേശ്വര്‍കുമാര്‍ റായിഡുവിന്റെ കൈയിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹോപ് റണ്ണൗട്ടായി. ഭൂംറ എറിഞ്ഞ അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ അനാവശ്യമായി ഓടിയ പവലിനെ ഒന്നാന്തരമൊരു ഡൈവിഡൈവിങ് ത്രോയിലൂടെ കോലി പുറത്താക്കി. ഹെറ്റ്‌മെയര്‍ (13), സാമ്വല്‍സ് (18), റോവ്മന്‍ പവല്‍ എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മന്മാര്‍.

ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഒരൊറ്റ കളിയില്‍ രണ്ട് റെക്കോഡിട്ട രോഹിത് ശര്‍മയും മൂന്നാം ഏകദിന സെഞ്ചദറി കുറിച്ച അമ്പാട്ടി റായിഡുവുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മനിച്ചത്. സെഞ്ചുറിയില്‍ ഹാട്രിക്ക് നേടിയ കോലി 16 റണ്‍സിന് മടങ്ങിയപ്പോള്‍ രോഹിത് 162 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സിന് കുരുത്തു പകര്‍ന്നു. സെഞ്ചുറിയോടെ അമ്പാട്ടി റായിഡുവും രോഹിതിന് മികച്ച പിന്തുണ നല്‍കി. ഇവരുടെ ബാറ്റിങ് മികവില്‍ അമ്പത് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് ഇന്ത്യ നേടിയത്. വിന്‍ഡീസിന് ജയികയും രണ്ടാം ഏകദിനം ടൈയാവുകയും ചെയ്തതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

162 റണ്‍സ് നേടിയതോടെ ഏറ്റവും കൂടുതല്‍ തവണ 150 റണ്‍സ് പിന്നിടുന്ന താരമായി മാറിയിരിക്കുകയാണ് രോഹിത്. ഇത് ഏഴാം തവണയാണ് രോഹിത് 150 റണ്‍സ് നേടുന്നത്.സനത് ജയസൂര്യ, ക്രിസ് ഗെയ്ല്‍, ഹാഷിം ആംല, ഡേവിഡ് വാര്‍ണര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരെയാണ് രോഹിത് മറികടന്നത്.

നേരത്തെ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ഓപ്പണിങ് സഖ്യമെന്ന റെക്കോഡും രോഹിതും ധവാനും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നുഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 4000 റണ്‍സ് തികയ്ക്കുകയും ചെയ്തു. സച്ചിന്‍സെവാഗ് സഖ്യത്തിന്റെ റെക്കോഡാണ് ഇരുവരും മറികടന്നത്. സച്ചിന്‍ഗാംഗുലി സഖ്യമാണ് ഇനി ഇവര്‍ക്കു മുന്നിലുള്ളത്. 19962007 കാലഘട്ടത്തില്‍ 136 ഇന്നിങ്‌സുകളില്‍ നിന്ന് 6609 റണ്‍സാണ് സച്ചിന്‍ഗാംഗുലി സഖ്യം കൂട്ടിച്ചേര്‍ത്തത്.258 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. 20022012 കാലഘട്ടത്തിലാണ് സച്ചിന്‍സെവാഗ് കൂട്ടുകെട്ട് 93 ഇന്നിങ്‌സുകളില്‍ നിന്ന് 3919 റണ്‍സ് ഓപ്പണിങ് വിക്കറ്റില്‍ നേടിയത്.

137 പന്തില്‍ നിന്ന് 162 റണ്‍സെടുത്ത രോഹിതിനെ 44ാം ഓവറില്‍ നെഴ്‌സിന്റെ പന്തില്‍ ഹേംരാജ് പിടിച്ച് പുറത്താക്കുകയായിരുന്നു.

RANDOM NEWS

Kohli

തകര്‍ത്തടിച്ച് രോഹിത്തും കോലിയും; ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഗുവാഹാട്ടി: നായകനും താല്‍ക്കാലിക നായകനും മത്സരിച്ച് തകര്‍ത്തടിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകതകര്‍പ്പന്‍ ജയം. …