Sunday , June 16 2019
Breaking News
upama-virdi

ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​ത ബി​സി​ന​സ് വി​മ​ൺ പു​ര​സ്കാ​രം നേടിയ അഭിഭാഷകയായ ചായക്കടക്കാരി.

വ​ലി​യ ബി​രു​ദ​ങ്ങ​ളൊ​ക്കെ നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ വൈ​റ്റ്കോ​ള​ർ ജോ​ബ് മാ​ത്ര​മേ പ​ല​രും ചെ​യ്യൂ… എ​ന്നാ​ൽ അ​ത്ത​ര​ക്കാ​ർ​ക്കി​ട​യി​ൽ വേ​റി​ട്ടു​ നി​ൽ​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​രി… ഇ​വ​ൾ വി​ജ​യം നേ​ടി​യ​താ​ക​ട്ടെ വി​ദേ​ശ​നാ​ട്ടി​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ചാ​യ​ക്ക​ട​ക്കാ​രി​യാ​യ ഈ ​പെ​ൺ​കു​ട്ടി​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​ത ബി​സി​ന​സ് വി​മ​ൺ പു​ര​സ്കാ​രം.
26കാ​രി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​പ​മ വി​ർ​ദി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ചാ​യ വി​റ്റ് താ​ര​മാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചാ​യ​ക്ക​ട​ക്കാ​രി മാ​ത്ര​മ​ല്ല ഇ​വ​ളെ​ന്ന​തും ശ്ര​ദ്ധേ​യം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വ​ക്കീ​ൽ​കു​പ്പാ​യ​മ​ണി​യു​ന്ന ഉ​പ​മ ചാ​യ ബി​സി​ന​സി​ലേ​ക്കെ​ത്തു​ന്ന​ത് ചാ​യ​യോ​ടു​ള്ള ഭ്ര​മം കൊ​ണ്ടു ത​ന്നെ​യാ​ണ് ചാ​യ് വാ​ലി (ചാ​യ​ക്ക​ട​ക്കാ​രി) എ​ന്ന ബി​സി​ന​സ് സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ടീ ​റീ​ടെ​യ്ല്‍ ബി​സി​ന​സ് രം​ഗ​ത്ത് ത​ഴ​ച്ചു വ​ള​ര്‍ന്ന ചാ​യ് വാ​ലി​യു​ടെ സ്ഥാ​പ​ക​യെ​ന്ന​തി​നൊ​പ്പം ചി​ല സോ​ഷ്യ​ല്‍ ഗ്രു​പ്പു​ക​ളു​ടെ ത​ല​പ്പ​ത്തും പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട് ഉ​പ​മ.‌ പ​ല പ്ര​ത്യേ​ക ചേ​രു​വ​ക​ളു​മു​ള്ള ഉ​പ​മ​യു​ടെ ആ​യു​ര്‍വേ​ദ ചാ​യ​ക്ക് ആ​രാ​ധ​ക​രേ​റെ​യാ​ണ്. ഉ​പ​മ​യു​ടെ മു​ത്ത​ച്ഛ​നാ​ണ് അ​വ​ര്‍ക്ക് ആ​യൂ​ര്‍വേ​ദ ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്. ര​ണ്ടു​വ​ര്‍ഷം കൊ​ണ്ടാ​ണ് ഉ​പ​മ ത​ന്‍റെ ഉ​ദ്യ​മം വി​ജ​യി​പ്പി​ച്ച​ത്.
പ​ക​ല്‍സ​മ​യ​ങ്ങ​ളി​ല്‍ അ​ഭി​ഭാ​ഷ​ക​യാ​യ ഉ​പ​മ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ ചാ​യ് വാ​ലി​യാ​കും. ചാ​യ താ​ര​മാ​യ​തോ​ടെ ഉ​പ​മ​യ്ക്ക് ഒ​രു ഓ​ണ്‍ലൈ​ന്‍ സ്‌​റ്റോ​ര്‍ പോ​ലും തു​റ​ക്കേ​ണ്ടി വ​ന്നു. മാ​ത്ര​മ​ല്ല ചാ​യ​യു​ണ്ടാ​ക്കു​ന്ന ആ​ര്‍ട്ട് ഒ​ഫ് ചാ​യ​യെ​ക്കു​റി​ച്ച് ക്ലാ​സു​ക​ളെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​മ​യ്ക്ക് അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ചു.
ബാ​ല്യ​കാ​ല​ത്ത് മു​ത്ത​ശ്ശ​ന്‍റെ ആ​യു​ര്‍വേ​ദ ചാ​യ ശീ​ല​ത്തി​നൊ​പ്പ​മാ​ണ് ചാ​യ​യോ​ടു​ള്ള പ്ര​ത്യേ​ക ഇ​ഷ്ടം ഉ​പ​മ​യ്ക്ക് കൂ​ടി​യ​ത്. ഈ ​ഇ​ന്ത്യ​ന്‍ ചാ​യ സം​സ്‌​കാ​രം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ത​രം​ഗ​മാ​ക്കി​യാ​ണ് ബി​സി​ന​സ് വു​മ​ണ്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം ഈ ​പെ​ണ്‍കൊ​ടി ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ല്‍ ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന​ത് ചാ​യ​ക്കൊ​പ്പ​മാ​ണ്. സ​ന്തോ​ഷ​ത്തി​ലാ​യാ​ലും ദും​ഖ​ത്തി​ലാ​യാ​ലും. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​ന്വേ​ഷി​ച്ചി​ട്ടും ന​ല്ലൊ​രു ചാ​യ​യി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​താ​ണ് കൊ​ണ്ടു​ന​ട​ന്ന് ചാ​യ വി​ല്‍ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഉ​പ​മ​യെ​ത്തു​ന്ന​ത്. ഓ​ഫി​സു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും ചാ​യ പാ​ത്ര​വു​മാ​യി അ​വ​ളെ​ത്തി. പി​ന്നീ​ട് ഓ​ണ്‍ ലൈ​ന്‍ സ്‌​റ്റോ​ര്‍, ചെ​റി​യ ക​ട​ക​ളി​ലേ​ക്ക് ചാ​യ എ​ത്തി​ച്ച് ന​ല്‍കു​ന്ന ഹോ​ള്‍സെ​യി​ല്‍ സം​വി​ധാ​നം.. ഇ​ങ്ങ​നെ ആ ​ചാ​യ ശൃം​ഖ​ല വ​ള​ര്‍ന്ന് വ​ലു​താ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മാ​താ​പി​താ​ക്ക​ളും കു​ടും​ബ​വും ത​ന്‍റെ ചാ​യ​ക്ക​ച്ച​വ​ട​ത്തി​ന് എ​തി​രാ​ണെ​ന്ന് ഉ​പ​മ പ​റ​യു​ന്നു. നീ ​അ​ഭി​ഭാ​ഷ​ക​യാ​ണ്. പി​ന്നെ​ന്തി​നാ​ണ് ചാ​യ വി​ല്‍ക്കു​ന്ന​തെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം. ചാ​യ വി​ല്‍ക്കു​ന്ന​വ​ര്‍ക്കും ചി​ല​ത് ചെ​യ്യാ​നാ​കു​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ത​ന്‍റെ ശ്ര​മ​മെ​ന്ന് ഉ​പ​മ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ ചാ​യ് വാ​ല​യും ചാ​യ് വാ​ലി​ക​ളും വി​ദ്യാ​ഭ്യാ​സം കു​റ​വാ​ണെ​ങ്കി​ല്‍ പോ​ലും സം​രം​ഭം എ​ന്ന നി​ല​യി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നും കു​റ​ഞ്ഞ​ത് ചാ​യ വി​ല്‍പ്പ​ന​യെ ബി​സി​ന​സ് സ്പി​രി​റ്റോ​ടെ​യെ​ങ്കി​ലും എ​ടു​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​യാ​യ ചാ​യ​വി​ൽ​പ്പ​ന​ക്കാ​രി പറയുന്നു.

RANDOM NEWS

Masood

മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

യുണൈറ്റഡ് നേഷന്‍സ്: ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിനൊടുവില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാ സമിതി ആഗോള …