Monday , December 11 2017
Breaking News
Prime-Minister

മോദി ഇസ്രയേലില്‍, സ്വീകരിക്കാന്‍ നേരിട്ടെത്തി നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളസ്വീകരണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പ്പാപ്പയ്ക്കും മാത്രമാണ് ഇത്തരമൊരു അംഗീകാരം നല്‍കാറുള്ളത്. പ്രിയ സുഹൃത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന്
നതന്യാഹു ഹിന്ദിയില്‍ പറഞ്ഞു. ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഹീബ്രൂ ഭാഷയില്‍ മോദി മറുപടി നല്‍കി. ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മയടക്കം ഇസ്രയേലില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന മിക്ക പരിപാടികളിലും നെതന്യാഹു മോദിയോടൊപ്പം ഉണ്ടാകും. ഹൈഫയിലുള്ള സെമിത്തേരിയില്‍ അടക്കംചെയ്തിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് സന്ദര്‍ശനത്തിനിടെ മോദി ആദരം അര്‍പ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രയേലിനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ നയപരമായി സ്വീകരിക്കാന്‍ പോകുന്ന മാറ്റത്തിന്റെ പരസ്യപ്രഖ്യാപനമായി ഈ സന്ദര്‍ശനത്തെ കാണുന്നവരുണ്ട്. ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവേളയാണ് മോദി സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ട് തന്റെ ഇസ്രയേല്‍ ചായ്‌വ് പരസ്യമായി പ്രകടിപ്പിച്ച മോദി പലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല.

RANDOM NEWS

Moideenkunhi

മൊയ്തീന്‍ ദുരിത കിടക്കിയിലായിട്ട് 25 വര്‍ഷം; പാതി വഴിയിലായ വീട് നോക്കി നെടുവീര്‍പ്പിടുന്നു

കാസര്‍കോട്: ചൂരിയിലെ പണി പൂര്‍ത്തിയാത്ത വീട്ടിലെത്തിയപ്പോള്‍ തന്നെ അവിടത്തെ കാഴ്ച കണ്ട് മനസ് തളര്‍ന്നു.. മൊയ്തീന്‍ കുഞ്ഞിപ്രായം 57 ലേക്ക്. …