Tuesday , June 18 2019
Breaking News
Inkas

ഇന്‍കാസ് ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു .

ഷാര്‍ജ : കെ.പി.സി.സിയുടെ അംഗീകൃത പ്രവാസി സംഘടനയായ ഇന്‍കാസ് യു.എ.ഇയുടെ കീഴില്‍ ഇന്‍കാസ് ഷാര്‍ജ കാസറഗോഡ് ജില്ലയുടെ പ്രഥമ കമ്മിറ്റി രൂപീകരിച്ചു. ചടങ്ങില്‍ ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കല്‍ മുഹമ്മദാലി ഉത്ഘാടനം ചെയ്തു. നൂറോളം പ്രവര്ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും യു.എ.ഇ ഇന്‍കാസ് പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരിയുടെ സാന്നിധ്യത്തില്‍ പ്രഥമ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.. ചടങ്ങില്‍ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്‍കാസ് വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു എബ്രഹാം , ജനറല്‍ സെക്രട്ടറി വി.നാരായണന്‍ നായര്‍ , ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ബാലകൃഷ്ണന്‍ തച്ചങ്ങാട് , മാധവന്‍ തച്ചങ്ങാട് , എന്നിവര്‍ സംസാരിച്ചു . ചടങ്ങില്‍ കെ.എം സുധാകരന്‍ സ്വാഗതവും രഞ്ജിത്ത് കോടോത്ത് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ :
പ്രസിഡണ്ട് : രഞ്ജിത്ത് കോടോത്ത്. വര്‍ക്കിംഗ് പ്രസിഡണ്ട് : കെ.എം സുധാകരന്‍ വൈസ് പ്രസിഡണ്ട്മാര്‍ : പവിത്രന്‍ നിട്ടൂര്‍ , മാത്യു എബ്രഹാം,വേണു പാലക്കല്‍,അബ്ദുല്‍ ഖാദര്‍ എന്‍.പി. ജനറല്‍ സെക്രട്ടറി : മധു എ.വി ജോയിന്റ് സെക്രട്ടറിമാര്‍ : സുകുമാരന്‍ വയലാപ്പുറം , ദിവാകരന്‍ വേങ്ങയില്‍, ജയപ്രകാശ് പാക്കം, ഉണ്ണികൃഷ്ണന്‍ കെ.വി ട്രഷറര്‍ : മിര്‍ഷാദ് നുള്ളിപ്പാടി ജോയിന്റ് ട്രഷര്‍ : ഭാസ്‌കരന്‍ പുല്ലൂര്‍.

Inkas

RANDOM NEWS

UAE

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ …