Wednesday , June 19 2019
Breaking News
INL-LDF

കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ മുന്നണി പ്രവേശനം; ഐ.എന്‍.എല്‍ ആഹ്‌ളാദത്തില്‍

കാസര്‍കോട്: കാല്‍ നൂറ്റാണ്ട് കാലം അക്ഷമരായി കാത്തുനിന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഇനി ആഹ്‌ളാദത്തിന്റെ സുദിനങ്ങള്‍. ഇടതുമുന്നണിയിലേക്കുള്ള പ്രവേശനം നാഷണല്‍ ലീഗിന് പുതിയ ഊര്‍ജ്ജവും ആവേശവും നല്‍കിയിരിക്കുകയാണ്. മുന്നണി പ്രവേശനം എന്നുണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു നാഷണല്‍ ലീഗ് ഇത്രയും കാലം. പലപ്പോഴും മുന്നണി പ്രവേശം നീണ്ടുപോയപ്പോള്‍ ഐ.എന്‍.എല്‍ നേതാക്കള്‍ കേട്ട പഴിക്കും കണക്കില്ലായിരുന്നു.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും ഇടതു മുന്നണിയിലേക്കുള്ള പ്രവേശനം ഐ.എന്‍.എല്‍ ഉറപ്പിച്ചതായിരുന്നു. പക്ഷേ അന്നെല്ലാം മുന്നണി പ്രവേശനം ഉണ്ടായില്ലെങ്കിലും ഇടതു മുന്നണിക്ക് പുറത്ത് നിന്നു കൊണ്ട് പിന്തുണ നല്‍കുകയായിരുന്നു.
ബുധനാഴ്ച ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലാണ് ഐ.എന്‍.എല്‍ അടക്കമുള്ള നാല് പാര്‍ട്ടികളെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചത്. പി.എം.എ. സലാമിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്ലിലെ പ്രബല നേതാക്കള്‍ അടക്കമുള്ള ഒരു വിഭാഗം മുസ്‌ലിം ലീഗില്‍ ചേര്‍ന്നപ്പോള്‍ പലരും പിടിച്ചു നില്‍ക്കുകയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ ഇടതു മുന്നണിയിലെടുക്കുമെന്നും മുന്നണി പ്രവേശനം പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നും അവര്‍ പ്രതീക്ഷിച്ചു. ലോക്‌സഭാ, നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമുന്നണിക്ക് ശക്തമായ പിന്തുണയുമായി അവര്‍ ഉറച്ചുനിന്നു. ഇടതു മുന്നണിയും തിരികെ സഹായിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ പോലുമുണ്ടായി. ഐ.എന്‍.എല്ലിന്റെ സഹായം പലയിടത്തും ഇടതുമുന്നണിക്കും ഗുണകരമായി.

സി.കെ.പി. ചെറിയ മമ്മുക്കേയി പ്രസിഡണ്ടും പി.എം. അബൂബക്കര്‍ ജനറല്‍ സെക്രട്ടറിയുമായാണ് സംസ്ഥാനത്ത് ഐ.എന്‍.എല്‍ നിലവില്‍ വന്നത്. പിന്നീട് യു.എ. ബീരാനും എം.ജെ. സക്കറിയാ സേട്ടും എസ്.എ. പുതിയ വളപ്പിലും പ്രസിഡണ്ടുമാരായി. പ്രൊഫ.എ.പി. അബ്ദുല്‍ വഹാബാണ് ഇപ്പോള്‍ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട്. കാസിം ഇരിക്കൂര്‍ ജന. സെക്രട്ടറിയും.
മുന്നണി പ്രവേശനം ഐ.എന്‍.എല്‍ പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ ആഹ്‌ളാദം ചെറുതല്ല. പ്രഖ്യാപനം ഉണ്ടായ ഉടനെ പലയിടത്തും അവര്‍ ഒന്നിച്ചു കൂടി ആഹ്‌ളാദ പ്രകടനം നടത്തി. സി.പി.എം. ജില്ലാ ഓഫീസിലേക്ക് ആഹ്‌ളാദത്തിന്റെ മധുരവുമായാണ് ബുധനാഴ്ച ഐ.എന്‍.എല്‍ നേതാക്കള്‍ എത്തിയത്.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …