Saturday , July 20 2019
Breaking News
inldarna

നോട്ട് നിരോധനം : എൻ.വൈൽ.എൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

കാസർകോട്: എൻ.വൈ.എൽ. ഹെഡ്പോപോസ്റ്റോഫീസിലേക്ക് ജനവിചാരണ സംഘടിപ്പിച്ചു.കാസർകോട്: നോട്ട് ദുരിതത്തിന്റെ 59 നാളുകൾ പിന്നിട്ടിട്ടും പരിഹാര നടപടികൾ എവിടെ എന്നാ വശ്യപ്പെട്ട് നാഷനൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാസർകോട് ഹെഡ്പോപോസ്റ്റോഫീസിലേക്ക് ജനവിചാരണ സംഘടിപ്പിച്ചു’.സംസ്ഥാന കമ്മിറ്റിയുടെ കാമ്പയിന്റ് ഭാഗമായാണ് പരിപാടി. സംസ്ഥാന പ്രസിഡന്റ് അജിത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി.. എൻ.വൈ.എൽ.ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു.എൻ.എൽ.യു.സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, സഫറുല്ല ഹാജി പട്ടേൽ, മുനീർ കണ്ടാളം സംസാരിച്ചു. ,അൻവർ മാങ്ങാട് .അബൂബക്കർ പൂച്ചക്കാട്, ഹനീഫ് ഹദ്ദാദ് നഗർ, യൂസുഫ് ഉപ്പള, . റാഷിദ്, നൗഷാദ് എരിയാൽ, ഷരീഫ് ചെമ്പിരിക്ക, അഡ്വ.ഷെയ്ക്ക് ഹനീഫ, ഖലീൽ എരിയാൽ, ഉമൈർ തളങ്കര, അഷ്റഫ് തുരുത്തി, സിദ്ദീഖ് പാലോത്ത്, കുഞ്ഞാമു നെല്ലിക്കുന്ന് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു.

RANDOM NEWS

UP

യുപി വെടിവെപ്പ്: പ്രിയങ്കയ്ക്ക് പിന്നാലെ തൃണമൂല്‍ സംഘവും സോന്‍ഭദ്രയിലേക്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരുടെ സംഘം സന്ദര്‍ശിക്കും. കഴിഞ്ഞ …