Sunday , June 24 2018
Breaking News
Insurance-policy

ഇന്‍ഷുറന്‍സ് പോളിസിയും ആധാറുമായി ലിങ്ക് ചെയ്യണം

ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്ത മലയാളികളുണ്ടോ? ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഏജന്റുമാരുടെ രൂപത്തില്‍ അവതരിക്കുമ്പോള്‍ പോളിസി എടുക്കാതിരിക്കുന്നതെങ്ങനെ? ഇങ്ങനെ വ്യത്യസ്ത പ്രേരണകളാല്‍ ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തവരാണ് ഏറെപ്പേരും.

പോളിസി സര്‍ട്ടിഫിക്കറ്റുപോലും കൈവശമില്ലാത്തവരും ഇവരിലുണ്ടാകും. ഏതായാലും പോളിസികള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിക്കഴിഞ്ഞു.

ആധാറും പാന്‍നമ്പറും നല്‍കാത്തവര്‍ക്കിനി പോളിസിയുമായി ബന്ധപ്പെട്ട മണിബാക്കോ, ക്ലെയ്മോ ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് പണം  കൈമാറരുതെന്നുകാണിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

സ്വകാര്യമേഖലയില്‍ ഉള്‍പ്പടെ രാജ്യത്ത് നിലവില്‍ 54 ഇന്‍ഷുറന്‍സ് കമ്പനികളാണുള്ളത്. എല്‍ഐസിയ്ക്ക് മാത്രമായി 29 കോടി പോളിസി ഉടമകളാണുള്ളത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ 2.67 കോടി പോളിസികളില്‍ എല്‍ഐസിക്കുമാത്രം 2.05 കോടി പോളിസികളുണ്ട്.

എസ്എംഎസ്, ഓണ്‍ലൈന്‍ എന്നിവയ്ക്കുപുറമെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശാഖകളിലെത്തിലും ആധാര്‍ ലിങ്ക് ചെയ്യാം. ആധാര്‍ ലിങ്ക് ചെയ്യാനെത്തുന്നവരുടെ തിരക്കുമൂലം പ്രീമിയം സ്വീകരിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടേക്കാം.

RANDOM NEWS

TRAFFIC

ഗതാഗതക്കുരുക്കഴിക്കാന്‍ നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം

കാഞ്ഞങ്ങാട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ …