Sunday , November 17 2019
Breaking News

ചെങ്കല്‍ ഖനന നിരോധനം; പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം: ഐ.എന്‍.ടി.യു.സി

കാസര്‍കോട് : കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ ചെങ്കല്‍ മേഖലയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളും കുടുംബവും പട്ടിണിയിലാണെന്നും ബന്ധപ്പെട്ടവര്‍ ഇവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിരമായി ഇടപെടണമെന്നും സൗജന്യറേഷന്‍ അനുവദിക്കണമെന്നും ചെങ്കല്‍ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) മാന്യ താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് രവി മെനസിനപാറ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ തുരുത്തി ഉദ്ഘാടനം ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, താലൂക്ക് പ്രസിഡണ്ട് സി.ജി.ടോണി, ഖാദര്‍ മാന്യ, ഹരീന്ദ്രന്‍, ലോഹിതാക്ഷന്‍, നിശാന്ത്, ശ്രീനിവാസന്‍, ബല്‍ക്കീസ്, മെന്‍താര, അഷറഫ്, നാരായണ, സന്തോഷ്, ലാന്‍സി മണി സംസാരിച്ചു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കി.

RANDOM NEWS

ആറുവരിപ്പാത : ജില്ലയില്‍ ഏറ്റെടുത്ത ഭൂമിക്ക് 320 കോടി രൂപ നല്‍കിയതായി മന്ത്രി ജി സുധാകരന്‍

കാസര്‍കോട് : ആറുവരി പാത നിര്‍മ്മിക്കുന്നതിന് ജില്ലയില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് 115.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി …