Saturday , July 20 2019
Breaking News
IPL

ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു; നാലാം ഐപിഎല്‍ കിരീടവുമായി മുംബൈ

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അവസാന ചിരി മുംബൈ ഇന്ത്യന്‍സിന്. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ആവേശ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യന്‍സ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്നു.

59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു പന്തുകള്‍ വാട്സണ്‍ ഗാലറിയിലേക്ക് പറത്തിയോടെയായിരുന്നു ഇത്. പിന്നീട് 19-ാം ഓവറില്‍ ബുംറ വാട്സണേയും ബ്രാവോയേയും പിടിച്ചുകെട്ടി. ആ ഓവറിലെ രണ്ടാം പന്തില്‍ ബ്രാവോയുടെ വിക്കറ്റുമെടുത്ത് മുെൈംബയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്റെ പിഴവില്‍ ചെന്നൈയ്ക്ക് നാല് റണ്‍സ് ബൈ ആയി ലഭിച്ചു. ഇതോടെ മത്സരം വീണ്ടും ചെന്നൈയുടെ വരുതിയിലായി.

മലിംഗ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ക്രീസിലുണ്ടായിരുന്നത് വാട്സണും ജഡേജയും. ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സും. മലിംഗയുടെ യോര്‍ക്കറുകളില്‍ വാട്സണും ജഡേജയ്ക്കും ബൗണ്ടറി കണ്ടെത്താനായില്ല. നാലാം പന്തില്‍ വാട്സണ്‍ റണ്‍ഔട്ടായി. ഇതോടെ മത്സരം കൂടുതല്‍ ആവേശത്തിലേക്ക് കടന്നു. അഞ്ചാം പന്തില്‍ പുതുതായി ക്രീസിലെത്തിയ ഠാക്കൂര്‍ ഡബിളെടുത്തു. ഇതോടെ അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് എന്ന അവസ്ഥയിലെത്തി. ക്രീസില്‍ ഠാക്കൂറും. എന്നാല്‍ ഭാഗ്യം മുംബൈയുടെ ഭാഗത്തായിരുന്നു. മലിംഗയുടെ ആ പന്തില്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ചെന്നൈ ആരാധകര്‍ അമ്പരന്നു. മുംബൈ ക്യാമ്പില്‍ ആഘോഷം അണപൊട്ടി. ഐപിഎല്‍ കിരീടം നാല് തവണ നേടുന്ന ആദ്യ ടീമായി മുംൂബൈ ചരിത്രത്തില്‍ ഇടം നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് അടിച്ചു. 25 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍..

ഓപ്പണിങ് വിക്കറ്റില്‍ ക്വിന്റണ്‍ ഡികോക്കും രോഹിത് ശര്‍മ്മയും 45 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. 29 റണ്‍സ് അടിച്ച ഡികോക്ക് ആണ് ആദ്യം പുറത്തായത്. അടുത്ത ഓവറില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ക്രീസ് വിട്ടു.

നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദീപക് ചാഹറാണ് ചെന്നൈയ്ക്കായി മികച്ച ബൗളിങ് പുറത്തെടുത്തത്. ശ്രദ്ധുല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി

RANDOM NEWS

Ramesh-chennithala

യൂണി.കോളേജ്: ഉപസമിതിയില്‍ സി.പി.എം മാത്രം; ഗവര്‍ണര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം. പി.എസ്.സി നിയമനങ്ങള്‍ …