Wednesday , July 17 2019
Breaking News
Ishal-Sandya

ഇശല്‍ തേന്‍മഴ വര്‍ഷിപ്പിച്ച് എം സി ഖമറുദ്ദിന്‍

Ishal-Sandya

കാസര്‍കോട് : മാപ്പിളപ്പാട്ടിന്റെ കമ്പിയും, വാല്‍ കമ്പിയും കഴുത്തും, വാലുമ്മേ കമ്പിയും… ആധികാരികമായി അവതരിപ്പിച്ചും പാടിയും കൊണ്ട് ഇശല്‍ തേന്‍ മഴ വര്‍ഷിപ്പിച്ച് കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ധീന്‍ ശ്രദ്ധേയനായി… കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്റെ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച

‘ഇശല്‍ സന്ധ്യ’ ഉല്‍ഘാടനം ചെയ്യുകയായിന്നു എം.സി. ഖമറുദ്ധീന്‍ . കെ.എ.എം.എ ജില്ലാ വൈസ് പ്രസിഡണ്ട് എം.എം. അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കവി പി.എസ് ഹമീദും , യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ. യൂസഫും പാട്ട് പാടി സദസിനെ കയ്യിലെടുത്തു. , മുജീബ് തളങ്കര , അഡ്വ: ബി.എഫ് അബ്ദുല്‍ റഹിമാന്‍ , എ. ഹമീദ് ഹാജി , സി.കെ അശ്രഫ് അലി, തുടങ്ങിയവര്‍ സംസാരിച്ചു. നജ്മുന്നിസ ചെമ്മനാട് , അശ്ഫാഖ് തളങ്കര , ഇസ്മയില്‍ കോട്ടക്കുന്ന് , റഊഫ് നെല്ലിക്കുന്ന് എന്നിവരുടെ പാട്ടുകളും സദസിന് കൊഴുപ്പേകി . നബീല്‍ കൊല്ലം സ്വഗതവും കെ. മുഹമ്മദ് ഇര്‍ഷാദ് ഉദുമ നന്ദിയും പറഞ്ഞു

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …