Tuesday , January 22 2019
Breaking News
IUML

ചെര്‍ക്കളം അബ്ദുള്ളക്കും സി .ടി .അഹമ്മദലിക്കും ആവേശകരമായ സ്വീകരണം

കാസര്‍കോട്: മുസ് ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള, വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി എന്നിവര്‍ക്ക് മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ആവേശകരമായ സ്വീകരണം നല്‍കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ വന്നിറങ്ങിയ നേതാക്കളെ നൂറുക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂമാലയും ഷാളും അണിയിച്ച് മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചു.
ജില്ലാ മുസ് ലിം ലീഗ്പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഭാരവാഹികളായ പി.മുഹമ്മദ്ക്കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, എം .എസ് മുഹമ്മദ് കുഞ്ഞി, വി .കെ പി . ഹമീദലി, വി.കെ.ബാവ , അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, കെ.മുഹമ്മദ് കുഞ്ഞി, പി.എം. മുനീര്‍ ഹാജി, എം.എല്‍.എ മാരായ .എന്‍ .എ നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് ഇടനീര്‍ ,ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എസ്.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, എം.എസ് .എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി , ജില്ലാ ജനറല്‍ സെക്രട്ടറി സി. ഐ. എ ഹമീദ്, മണ്ഡലം മുസ് ലിം പ്രസിഡണ്ട് ,സെക്രട്ടറിമാരായ ടി.എ മൂസ, എം.അബ്ബാസ്, എം.കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി.ഷാഫി, കെ.എം ഷംസുദ്ദീന്‍ ഹാജി, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി , സെക്രട്ടറി എ.എ അബ്ദുല്‍ റഹിമാന്‍, അന്‍വര്‍ ചേരങ്കൈ,സി.എം. കാദര്‍ ഹാജി ചെങ്കള, അഡ്വ: പി.എ. ഫൈസല്‍, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ. ജലീല്‍, ഷാഹിന സലിം , എ. ഹമീദ് ഹാജി സംബന്ധിച്ചു.

  • IUMLuIUML

RANDOM NEWS

Vellapally

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ല; യുഡിഎഫിന് സര്‍വനാശം-വെള്ളാപ്പള്ളി

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് …