Tuesday , September 24 2019
Breaking News
Jacob-Thomas

കരുത്തുള്ളവര്‍ക്കേ കല്ലേറ് കൊള്ളൂ; മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി: ജേക്കബ് തോമസ്

തിരുവനന്തപുരം: കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് എറിയുന്നവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് താന്‍ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആക്രമിക്കുന്നവര്‍ക്ക് അറിയാം കല്ലേറ് കൊണ്ട് താന്‍ വീണുപോകില്ലെന്ന്. മുഖ്യമന്ത്രിയുടെ പിന്തുണക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ജോലി വെല്ലുവിളി ആകുമ്പോള്‍ എല്ലാവരടേയും പിന്തുണ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് രാജാപാളയത്ത് ജേക്കബ് തോമസ് 50 ഏക്കര്‍ ഭൂമി സ്വകാര്യ കമ്പനിയുടെ പേരില്‍ വാങ്ങിയെന്നും ഇക്കാര്യം സര്‍ക്കാരിന് നല്‍കിയ സ്വത്തുവിവരത്തില്‍ കാണിച്ചിട്ടില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. നിയമസഭയില്‍ ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ജേക്കബ് തോമസ് അഴിമതിക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നയാളാണെന്നും ‘ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട’ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

RANDOM NEWS

Manmohan-singh

മന്‍മോഹന്‍ സിങ്ങും സോണിയാ ഗാന്ധിയും പി. ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ …