Tuesday , April 23 2019
Breaking News
Rape

ജമ്മുകശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തുകൊന്നു; തലകുനിച്ച് ഇന്ത്യ

ജമ്മു/ന്യൂഡല്‍ഹി: എട്ടുവയസ്സുമാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. പര്‍പ്പിള്‍ നിറമുള്ള ഉടുപ്പുമിട്ട് ഓടിക്കളിച്ചാണ് അവള്‍ കുതിരകളെ താഴ്വരയില്‍ മേയ്ക്കാ
ന്‍ പോയത്. പിന്നീട് കണ്ടത് അവളുടെ പിച്ചിച്ചീന്തപ്പെട്ട ചേതനയറ്റ പിഞ്ചുശരീരം. അവരോരുത്തരും മാറിമാറി അവളെ ബലാത്സംഗം ചെയ്തു. ഒരുനിമിഷംമുന്‍പ് മരിച്ചിരുന്നെങ്കില്‍ അവള്‍ക്കത്രയും വേദന കുറഞ്ഞുകിട്ടിയേനെ. എന്നാല്‍, കൊല്ലുന്നതിനുമുന്‍പ് ഒരിക്കല്‍കൂടി അവളെ ബലാത്സംഗം ചെയ്യണമെന്നാണ് അവരിലൊരാള്‍ ആവശ്യപ്പെട്ടത്.
ആ ക്രൂരതയും അനുഭവിച്ചതിനുശേഷമാണ് അവളെ ഈ ലോകത്തുനിന്ന് അവര്‍ പറഞ്ഞയച്ചത്. മനുഷ്യരെന്നനിലയില്‍ നാം പരാജയപ്പെട്ടെന്നാണ് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വ്യാഴാഴ്ച പ്രതികരിച്ചത്. പെണ്‍കുട്ടിക്ക് നീതി നിഷേധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് മൂന്നുമാസത്തിനുശേഷം ഈ വിഷയത്തില്‍
സര്‍ക്കാരില്‍നിന്ന് ഔദ്യോഗികതലത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതികരണമുണ്ടാകുന്നത്.

ജമ്മുകശ്മീരിലെ കഠുവ ജില്ലയിലാണ് കണ്ണില്ലാത്ത ക്രൂരതയ്ക്ക് ആ കുട്ടി ഇരയായത്. അതും ക്ഷേത്രത്തിനുള്ളിലെ പ്രാര്‍ഥനാമുറിയില്‍വെച്ച് തുടര്‍ച്ചയായി മൂന്നുദിവസം. ജനുവരി പത്തിനാണ് അവളെ കാണാതാകുന്നത്. ഏഴുദിവസത്തിനുശേഷം 17-ന് മൃതദേഹം കണ്ടെത്തി. കഠുവ ജില്ലാ മജിസ്ട്രേറ്റിനുമുന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലേത് ഹൃദയഭേദകമായ കണ്ടെത്തലുകളാണ്. എട്ടുപേരെയാണ് കേസില്‍ അറസ്റ്റുചെയ്തത്. അറസ്റ്റിലായവരില്‍ നാലുപേര്‍ പോലീസുകാരും.

കുറ്റപത്രത്തില്‍ പറയുന്നതിങ്ങനെ

ബഖര്‍വാള്‍ മുസ്!ലിം സമുദായാംഗമാണ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി. (പരമ്പരാഗതമായി ഹിമാലയന്‍ മേഖലകളില്‍ ആടുകളെ മേയ്ക്കു
വരാണ് അവര്‍.) ബ്രാഹ്മണവിഭാഗത്തില്‍പ്പെട്ട 13 കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. അതിനിടെ ബഖര്‍വാള്‍ സമുദായത്തില്‍പ്പെട്ട 20 പേര്‍ നാട്ടുകാരില്‍ നിന്ന് ഭൂമി വാങ്ങി. രസാനയില്‍ വീടുവെച്ച് താമസിക്കുന്നതിനായിരുന്നു ഇത്. ബഖര്‍വാള്‍ സമുദായക്കാരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയുടെ പ്രതിഫലനമാണ് ആ എട്ടുവയസ്സുകാരി നേരിടേണ്ടിവന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റിട്ട. റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമിന്റെ തലയിലാണ് ഈ ക്രൂരതയുദിച്ചത്. കുതിരകളെ മേയ്ക്കാന്‍ കാടിനടുത്തേക്കുവരുമ്പോള്‍ കുട്ടിയെ തട്ടിക്കൊണ്ടുവരണമെന്ന് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം അനന്തരവനെ പറഞ്ഞ് റാം
ചട്ടംകെട്ടി. അവന്‍ സഹായത്തിനുവേണ്ടി തന്റെ ഉറ്റസുഹൃത്തായ പര്‍വേഷ് കുമാറിനോട് കാര്യം പറഞ്ഞു. സംഭവദിവസം കാണാതായ തന്റെ കുതിരകളെ തിരയുന്ന പെണ്‍കുട്ടിയെയാണ് അവന്‍ കണ്ടത്. ആ അവസരം മുതലാക്കി, കുതിരകളെ കാണിച്ചുതരാമെന്നു പറഞ്ഞ് അവന്‍ അവളെ സമീപത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി. ഉടന്‍ പര്‍വേഷുമെത്തി. അപകടം
മണത്ത കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ വായ മൂടിക്കെട്ടി. അപ്പോള്‍ത്തന്നെ അവള്‍ ബോധംകെട്ടു. റാമിന്റെ അനന്തരവന്‍ അവിടെവെച്ചുതന്നെ അവളെ ബലാത്സംഗംചെയ്തു. തുടര്‍ന്ന് പര്‍വേഷും. അതിനുശേഷം അവളെ അവര്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് എടുത്തുകൊണ്ടുപോയി.

പിറ്റേന്ന്, അവളെ കാണാതായപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അവിടെയെത്തി സ്ഥലവാസിയായ റാമിനോട് ചോദിച്ചെങ്കിലും അവളേതെങ്കിലും ബന്ധുവീട്ടില്‍ പോയതായിരിക്കാമെന്നായിരുന്നു മറുപടി. അന്നേരം ക്ഷേത്രത്തിലെ പ്രാര്‍ഥനാമുറിയിലായിരുന്നു അവളെ ഒളിപ്പിച്ചിരുന്നത്.

അന്നുതന്നെ പ്രതികളിലൊരാളും പോലീസുകാരനുമായ ഖജൂരിയയും റാമിന്റെ അനന്തരവനും ചേര്‍ന്ന് മുറിതുറന്ന് അവളുടെ വായിലേക്ക് വീണ്ടും മയക്കുമരുന്ന് തിരുകി വെള്ളം കുടിപ്പിച്ചു. തുടര്‍ന്ന് മാറിമാറി പ്രതികള്‍ ബലാത്സംഗംചെയ്തു. റാം ചില പൂജാകര്‍മങ്ങള്‍ ചെയ്തതിനുശേഷമായിരുന്നു കൂടെയുണ്ടായിരുന്ന പ്രതികള്‍ ആ ക്രൂരതയൊക്കെയും നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിറ്റേന്ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്ന് റാമിന്റെ മകനായ വിശാല്‍ ജംഗോത്രയെ വിളിച്ചുവരുത്തി. അവളില്‍ ത്പര്യമുണ്ടെങ്കില്‍ വരാനായിരുന്നു വിശാലിനോട് പറഞ്ഞതെന്ന് റാമിന്റെ അനന്തരവന്‍ പറയുന്നു..

തുടര്‍ച്ചയായ ക്രൂരതകള്‍ക്കുശേഷം മരണം ഉറപ്പാക്കാന്‍വേണ്ടി അവര്‍ ആദ്യം പാറക്കല്ലെടുത്ത് കല്ലെടുത്ത് രണ്ടുതവണ തലയ്ക്കടിച്ചു. എന്നാല്‍, അതിനുമുന്‍പ് പ്രതികളിലൊരാള്‍ ആവശ്യപ്പെട്ടതിങ്ങനെ- ‘കൊല്ലുന്നതിനുമുന്‍പ് എനിക്കവളെ ഒന്നുകൂടി വേണം’. അതിനും ശേഷമായിരുന്നു കൊല. കുട്ടിയെ കൊന്നതിനുശേഷം മൃതദേഹം കൊണ്ടുപോയിക്കളയാന്‍ വാഹനം ലഭിക്കാത്തതിനാല്‍ അവര്‍ അവളെ കാട്ടില്‍ത്തന്നെ വലിച്ചെറിയുകയായിരുന്നു.

ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, എ.എസ്.ഐ. ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള പോലീസുകാര്‍. കുട്ടിയുടെ ചോരപുരണ്ട വസ്ത്രം കഴുകി തെളിവുനശിപ്പിച്ചെന്ന കുറ്റമാണ് ദത്തയുടെയും രാജിന്റെയും പേരിലുള്ളത്. അതിനിടെ, ഈ സംഭവം കഠുവയില്‍ വര്‍ഗീയപ്രശ്നമായി മാറാനുള്ള
സാധ്യതയേറി. പ്രതികള്‍ക്ക് പിന്തുണയേകി കഠുവയില്‍ ഹിന്ദു ഏകതാ മഞ്ച് എന്നസംഘടന രൂപവത്കരിക്കപ്പെട്ടുകഴിഞ്ഞു. മെഹ്ബൂബ മന്ത്രിസഭയിലെ ബി.ജെ.പി. അംഗങ്ങളായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരാണ് സംഘടനയ്ക്ക് പിന്തുണയുമായി രംഗത്തുള്ളത്. ജമ്മുബാര്‍ അസോസിയേഷനും പ്രതികളെ പിന്തുണച്ചിട്ടുണ്ട്. രാഷ്ട്രീയസ
മ്മര്‍ദത്തെത്തുടര്‍ന്നാണ് അറസ്റ്റെന്നാരോപിച്ച അവര്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു.

RANDOM NEWS

Election

രണ്ടാം ഘട്ടത്തില്‍ തമിഴ്നാട്ടിലും അസമിലും മികച്ച പോളിങ്

ന്യൂഡല്‍ഹി: 95 സീറ്റുകളിലേക്ക് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ മുപ്പത്തിയെട്ട് സീറ്റുകളിലേക്ക് ക്കുന്ന വോട്ടെടുപ്പില്‍ …