Sunday , September 15 2019
Breaking News
Jayaprasad

ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അട്ടിമറിക്കുന്നു: പ്രൊഫ.കെ ജയപ്രസാദ്

കാസര്‍കോട് : വിദ്വേഷത്തിന്റെ കണികയില്ലാതെ എല്ലാവിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചു വൈക്കം സത്യാഗ്രഹം നടത്തിയ ശ്രീനാരായണ ഗുരു മുന്നോട്ട് വെച്ച തത്വസംഹിതകള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ അട്ടിമറിക്കുകയാണെന്ന് കേന്ദ്ര സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ (ഡോ.) കെ ജയപ്രസാദ് പറഞ്ഞു. കാസര്‍കോട് നെല്ലിക്കട്ട ശ്രീനാരായണ ഗുരുക്ഷേത്രത്തില്‍ പ്രതിഷ്ഠ ബ്രഹ്മകലശോല്‍വത്തിന്റെ ഭാഗമായി നടത്തിയ സംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭ്രാന്താലയമായിരുന്ന കേരളത്തെ സാമൂഹ്യപരിഷ്‌ക്കരണ മുന്നേറ്റങ്ങളിലൂടെ ഗുരു തീര്‍ത്ഥാടന കേന്ദ്രമായി മാറ്റുകയായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണാനാണ് ഗുരു പഠിപ്പിച്ചത്. സവര്‍ണ്ണ അവര്‍ണ്ണ വിത്യാസമില്ലാതെയാണ് ഗുരു വൈക്കം സത്യാഗ്രഹം നടത്തിയത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത് കാണാന്‍ കഴിയില്ല. ജാതിമതങ്ങളുടെ പേരിലുള്ള ഭിന്നത തുടച്ചു നീക്കാനും മദ്യത്തിനും മയക്കുമരുന്നിനും എതിരെയും ശക്തമായ നിലപാട് സ്വീകരിച്ച ഗുരുവിനെ അകറ്റിനിര്‍ത്താനാണ് രാഷ്ട്രീയ നേതൃത്വം പിന്നീട് ശ്രമിച്ചത്. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയതിന് ശേഷമാണ് രാഷ്ട്രീയ കൊലപാതകങ്ങളും അസഹിഷ്ണുതയും പെരുകിയത്. കലാലയങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടുന്നു. മാഫിയാസംഘങ്ങള്‍ ആണ് ഇതെല്ലം നിയന്ത്രിക്കുന്നത്. ജനങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ അടിമത്വം അടിച്ചേല്‍പ്പിക്കുകയാണ് ഭരിക്കുന്നവരും രാഷ്ട്രീയക്കാരും. അതിന് മാറ്റം ഉണ്ടാകണമെങ്കില്‍ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കിയ ഗുരുവിലേക്ക് തന്നെ നാം മടങ്ങണമെന്നും ജയപ്രസാദ് പറഞ്ഞു. സമ്മേളനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായി. കെ കുഞ്ഞിരാമന്‍ എം എല്‍ എ, അഡ്വ. കെ ശ്രീകാന്ത്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ശാന്തകുമാരി ടീച്ചര്‍, മല്ലിക ടീച്ചര്‍, നാസര്‍ കാട്ടുകൊച്ചി,എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട , രാഘവന്‍ കനകത്തൊടി, വസന്ത പൈ, കൃഷ്ണന്‍ ഖത്തര്‍, പുരുഷോത്തമന്‍ നായര്‍, സനോജ് കാടകം, ഏ. ടി വിജയന്‍, കൃഷ്ണന്‍ കോംബ്രജേ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ഗണേഷ് അരമങ്ങാനം വേഗതവും ശശി ചെടിക്കാനം നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി മാതൃസമിതി ഒരുക്കിയ മെഗാതിരുവാതിര ആസ്വാദകരെ ആകര്‍ഷിച്ചു.

RANDOM NEWS

SYS

എസ് വൈ എസ് ജില്ലാ യുവജന റാലി ഫെബ്രുവരി 8ന് കാസര്‍കോട്ട്; പ്രഖ്യാപനവും ടീം ഒലീവ് സമര്‍പ്പണവും പ്രൗഢമായി

കാസര്‍കോട് : യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി 2020 ഫെബ്രുവരി …