Thursday , December 13 2018
Breaking News
Lorry

അനധികൃത കുന്നിടിക്കല്‍ പോലീസ് തടഞ്ഞു ; ജെ സി ബി യും ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു

വിദ്യാനഗര്‍: അനധികൃതമായി കുന്നിടിച്ച് കടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. കുന്നിടിക്കാന്‍ കൊണ്ടുവന്ന ജെ സി ബിയും, മണല്‍ കടത്താന്‍ എത്തിയ ടിപ്പര്‍ ലോറികളും കസ്റ്റഡിയിലെടുത്തു.
മധൂര്‍ ചേനക്കോടില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വന്‍ കുന്നാണ് ഇടിച്ചു നിരത്തി മണല്‍ കടത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇത് തുടരുകയാണ്. ഇതു സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് വിദ്യാനഗര്‍ ജൂനിയര്‍ എസ് ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് കുന്നിടിക്കുന്നത് തടഞ്ഞത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന രീതിയില്‍ കുന്നിടിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് തടഞ്ഞത്. കുന്നിടിക്കാന്‍ കൊണ്ടുവന്ന ജെ സി ബിയും മണല്‍ കടത്താന്‍ എത്തിച്ച രണ്ട് ടിപ്പര്‍ ലോറികളുമാണ് പൊലീസ് സ്ഥലത്തു നിന്നും പിടിച്ചെടുത്തത്.

RANDOM NEWS

Speaker

സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളില്‍ സ്പീക്കര്‍ക്ക് അതൃപ്തി. സഭയില്‍ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോള്‍ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കര്‍ പി. …