Friday , May 24 2019
Breaking News
JC

ജെ.സി.ഐ. കാസര്‍കോടിന്റെ ‘സ്വഛ് ബച്ഛ’ പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘സ്വഛ് ബച്ഛ’ പദ്ധതിക്ക് കല്ലങ്കൈ എ.എല്‍.പി സ്‌കൂളില്‍ തുടക്കമായി. കാസര്‍കോട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കണ്‍വീനര്‍ എ.കെ. ശ്യാം പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യഷത വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ മുഖ്യാതിഥിയായിരുന്നു. പ്രധാനധ്യാപിക സുധ, സ്‌കൂള്‍ മനേജര്‍ കെ.സി ഇര്‍ഷാദ്, കെ.വി. അഭിലാഷ്, സി.കെ. അജിത്ത് കുമാര്‍, അനസ് എന്നിവര്‍ സംസാരിച്ചു. റാഫി ഐഡിയല്‍ സ്വാഗതവും എ.എ ഇല്ല്യാസ് നന്ദിയും പറഞ്ഞു. സ്‌കൂളിലേക്കുള്ള ഡസ്റ്റ് ബിനുകള്‍ പ്രധാനാധ്യാപിക ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ശുചിത്വ ബോധവല്‍കരണ ക്ലാസ് ജെ.സി.ഐ. മേഖലാ പരിശീലകന്‍ എന്‍.എ ആസിഫ് കൈകാര്യം ചെയ്തു.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …