Tuesday , June 18 2019
Breaking News
JCI

ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

കാസര്‍കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പഠനത്തിന് ശേഷം ശരിയായ ദിശയിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുകയെന്ന ലക്ഷ്യത്തോടെ ജെ.സി.ഐ കാസര്‍കോട് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി. രണ്ട് ദിവസം നീണ്ടു നിന്ന എക്‌സ്‌പോയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് സെമിനാറുകള്‍, എ പ്ലസും ഉന്നത വിജയവും നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, മത്സര പരീക്ഷകള്‍ക്കൊരുങ്ങുന്നവര്‍ക്കുള്ള മോക് ടെസ്റ്റ്, പി.എസ്.സി ഓറിയന്റേഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയിലേയും ദക്ഷിണ കര്‍ണാടകയിലേയും വിവിധ കോളേജുകളിലെ കോഴ്‌സുകളും അവയുടെ സാധ്യതകളും പരിചയപ്പെടുത്തുന്ന നിരവധി സ്റ്റാളുകളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കി.
തങ്ങളുടെ കരിയര്‍ ഏത് രീതിയില്‍ കൊണ്ടുപോവണമെന്ന ലക്ഷ്യബോധം വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവണമെന്ന് ഉദ്ഘാടനം ചെയ്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. പ്രസിഡണ്ട് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 210ാം റാങ്ക് നേടിയ പി. നിഥിന്‍രാജിന് ജെ.സി.ഐ കാസര്‍കോടിന്റെ ഉപഹാരം അച്ചു നായന്മാര്‍മൂല സമ്മാനിച്ചു. ജെ.സി.ഐ. മേഖലാ പ്രസിഡണ്ട് ജെയ്‌സണ്‍ മുകളേല്‍, എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍, മേഖലാ ഡയറക്ടര്‍മാരായ കെ.വി. അഭിലാഷ്, ഷിഫാനി മുജീബ്, മുന്‍ പ്രസിഡണ്ടുമാരായ എ.കെ. ശ്യാംപ്രസാദ്, അബ്ദുല്‍ മെഹ്‌റൂഫ്, കെ. നാഗേഷ്, മുജീബ് അഹ്മദ്, എന്‍.എ. അബ്ദുല്‍ഖാദര്‍, അബ്ദുല്‍റഫീഖ്, കെ.ബി. അബ്ദുല്‍മജീദ്, പി.എം. മുഹമ്മദ് ഹനീഫ്, ജെ.സി.ഐ ദേശീയ പരിശീലകന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി.കെ അജിത് കുമാര്‍, എന്‍.എ. ആസിഫ്, ജി. റഷാന്ത് ചട്ടഞ്ചാല്‍, സഫ്‌വാന്‍ ചെടേക്കാല്‍, ഷറഫുന്നിസ ഷാഫി, ഹാരിസ് ടി.എം., അനസ് കല്ലങ്കൈ, ടി.എം.എ. ഖാദര്‍ പാണലം, റാഫി ഐഡിയല്‍, സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സമീല്‍ അഹമദ് സ്വാഗതവും സെക്രട്ടറി എ.എ. ഇല്യാസ് നന്ദിയും പറഞ്ഞു.

RANDOM NEWS

Quis

ജില്ലാതല ക്വിസ്സ് : കയ്യൂര്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട്: വായനാ വാരാചരണത്തിന്റെ ഭാഗമായി കാന്‍ഫെഡ് സോഷ്യല്‍ ഫോറം കാഞ്ഞങ്ങാട് ജെസീസുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തലത്തില്‍ ക്വിസ്സ് …