Wednesday , July 18 2018
Breaking News
JCI-Protect-Project

ജെ.സി.ഐ.സുരക്ഷാ പദ്ധതിക്ക് തുടക്കമായി

JCI-Protect-Projectകാസര്‍കോട്: സുമനസ്സുകളുടെ സഹായത്തോടെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും നാപ്കിന്‍ നശീകരണ മെഷീന്‍ സ്ഥാപിക്കുന്നതിന് ജെ.സി.ഐ ദേശീയതലത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയുടെ മേഖലാ തല ഉദ്ഘാടനം ജെ.സി.ഐ.കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കറന്തക്കാട് കെ.സി കോംപ്ലക്‌സില്‍ ജെ.സി.ഐദേശീയ വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ ഗുര്‍പ്രീത്കൗര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുജീബ്അഹ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട്ടി.എംഅബ്ദുല്‍മഹ്‌റൂഫ്, വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഡയറക്ടര്‍മാരായരാജേഷ് പാക്കം, അബ്ദുല്‍റഫീഖ്എം.എ, മേഖലാസെക്രട്ടറി പി. മുഹമ്മദ് സമീര്‍, മുഹമ്മദ് ഹനീഫ് പി.എം, കെ.സി ഇര്‍ഷാദ്, കെ. നാഗേഷ്, എ.കെ ശ്യാംപ്രസാദ്, ഫാറൂഖ്കാസ്മി, സി.കെഅജിത്കുമാര്‍, എ.കെ ഫൈസല്‍, എന്‍.എ ആസിഫ്, സക്കീന റഫീഖ്, സലീന സമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജേസീറെറ്റ് ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി സ്വാഗതവും സെക്രട്ടറി ഉമറുല്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.

RANDOM NEWS

CPT

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ജില്ലയില്‍ സ്ഥാപിക്കണം : സിപിടി കേരള

കാഞ്ഞങ്ങാട് : കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയോടനുബന്ധിച്ച് യാഥാര്‍ത്യമാക്കണമെന്ന് …