Tuesday , February 18 2020
Breaking News

തോറ്റിട്ടും പഠിക്കാത്തവര്‍ക്ക് മാപ്പില്ല : കെ.ഇ.എ ബക്കര്‍

ഉദുമ: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തിരസ്‌ക്കരിച്ചിട്ടും ജനങ്ങളുടെ മേല്‍ കുതിര കയറുന്ന വൈദ്യുതി വില വര്‍ദ്ധനവ് , കാരുണ്യ പദ്ധതി നിര്‍ത്തലാകല്‍, പഞ്ചായത്തുകളെ സാമ്പത്തികമായി തകര്‍ക്കല്‍ , പ്രളയ ബാധിതരെ വഞ്ചിക്കല്‍ പോലുള്ള കാടന്‍ നയങ്ങളുമായി മുന്നോട്ടു പോകുന്നവര്‍ക്ക് കാലം മാപ്പുനല്‍കില്ലന്ന് ഉദുമ നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് കെ.ഇ, എ, ബക്കര്‍ പറഞ്ഞു. ഉദുമ പഞ്ചായത്ത് യു. ഡി. എഫ് കമ്മിറ്റി ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പഞ്ചായത്ത് യുഡി.എഫ് ലേസന്‍ കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ. ബി.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. വാസു മാങ്ങാട് സ്വാഗതം പറഞ്ഞു. വി. ആര്‍ വിദ്യാസാഗര്‍, ഗീതാ കൃഷ്ണന്‍, കെ. എ. മുഹമ്മദലി, കുഞ്ഞിരാമന്‍ മാസ്റ്റര്‍ , കാപ്പില്‍ പാഷ, എം.ച്ച് മുഹമ്മദ് കഞ്ഞി, ഹമീദ് മാങ്ങാട്, അഭിവാദ്യം അര്‍പ്പിച്ചു. പ്രഭാകരന്‍ തെക്കേക്കര, ഉദയ മംഗലം സുകുമാരന്‍, ബി.കൃഷണന്‍ , കണിയമ്പാടി മുഹമ്മദ് കഞ്ഞി, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ചന്ദ്രന്‍ നാലാം വതുക്കല്‍, ലക്ഷമി ബാലന്‍, സൈനബാ അബൂ ബക്കര്‍, കെ.വി.അപ്പു., നഫീസ പാക്യാര, ശ്രീജ പുരുഷോത്തമന്‍, ഓര്‍ബിറ്റ് ശംശുദ്ധീല്‍, ടി. കെ ഹസിബ്, കെ.എം. എ. റഹ്മാന്‍, സുകുമാരി ശ്രീധരന്‍, ആബിദ് മാങ്ങാട്, ശ്രീധരന്‍ വയലിന്‍, ബഷീര്‍ പാക്യാര, ശംമ്പു ബേക്കല്‍, എന്നിവര്‍ ധര്‍ണ്ണക്ക് നേതൃതം നല്‍കി.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …