Monday , July 22 2019
Breaking News

സമരത്തില്‍ പങ്കെടുക്കുന്നവരെ തീവ്രവാദികളെന്ന് മുദ്രകുത്തരുത് കെ.കെ.രമ

k-k-rAZMAപരപ്പ: മുണ്ടത്തടം കരിങ്കല്‍ക്വാറിക്കെതിരേ സമരം നടത്തുന്നവരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തി സമരം പൊളിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും അത് കണ്ടുനില്‍ക്കാനാവില്ലെന്നും ആര്‍.എം.പി. നേതാവ് കെ.കെ.രമ പറഞ്ഞു. തികച്ചും ശാന്തമായി ഒരു അക്രമവും ഇല്ലാതെ സമരം വകുപ്പ് പ്രകാരം കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് ഇവിടത്തെ അധികാരികള്‍ ജനങ്ങളോട് പറയണം. ഒരുപ്രദേശത്തെ ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ള സമരമാണിത്. മനുഷ്യജീവന് ഇവിടെ ഒരു വിലയുമില്ലെന്നാണോ ഇവിടത്തെ ഭരണകര്‍ത്താക്കള്‍ പറയുന്നതെന്നും രമ ചോദിച്ചു. പരപ്പ മുണ്ടത്തടം കരിങ്കല്‍ക്വാറിക്കെതിരേ സാധുജന പരിഷത്തിന്റെ നേതൃത്വത്തില്‍ മുണ്ടത്തടം കോളനിനിവാസികളും സമീപവാസികളും നടത്തുന്ന രാപകല്‍സമരം 20 ദിവസം പൂര്‍ത്തിയായ വേളയിലാണ് ആര്‍.എം.പി. നേതാവ് കെ.കെ.രമ മുണ്ടത്തടം സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചത്. ക്വാറി പ്രദേശം മുഴുവന്‍ സന്ദര്‍ശിച്ച് ജനങ്ങളുടെ ദുരിതങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയ ശേഷമാണ് രമ മടങ്ങിയത്. ആര്‍.എം.പി. ജില്ലാ പ്രസിഡന്റ് കെ.കെ.അശോകന്‍, എം.ശ്രീനിവാസന്‍, സന്ദീപ് പെരിയ, എം.സുധീഷ്, സരീഷ് തായിനേരി, കെ.പി.ബാലകൃഷ്ണന്‍, രാധാ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …