Monday , December 17 2018
Breaking News
Kodiyeri

അമ്പത്തൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ കോടിയേരി നക്കിക്കൊല്ലാനിറങ്ങിയിരിക്കുന്നു കെ.കെ.രമ

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ അനുകൂലിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.കെ.രമ. ഓര്‍ക്കാട്ടേരിയില്‍ സിപിഎം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതുയോഗത്തിലെ കോടിയേരിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഫെയ്‌സ്ബുക്കിലൂടെ കെ.കെ.രമ രംഗത്തെത്തിയിരിക്കുന്നത്.

അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. .
ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനല്ലെന്ന വെളിപാട് സിപിഎം സംസ്ഥാന സെക്രട്ടറി ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ തന്നെ പങ്കുവെച്ചത് നന്നായി. പിണറായിയും കോടിയേരിയും ജയരാജന്‍മാരുമെല്ലാം ജീവിച്ചിരുന്ന കാലത്ത് ചന്ദ്രശേഖരനെന്ന കമ്യൂണിസ്റ്റിന് മേല്‍ചൊരിഞ്ഞ നെറികെട്ട ആക്ഷേപ, അധിക്ഷേപവര്‍ഷങ്ങള്‍ക്കും കൊടുംനുണ പ്രചാരണങ്ങള്‍ക്കുമെല്ലാം എത്ര തവണ നേര്‍സാക്ഷിയായ മൈതാനമാണിത്. തീര്‍ച്ചയായും പുതിയ ഏറ്റുപറച്ചിലുകള്‍ക്കും ഇവിടം തന്നെയാണ് ഉചിതമെന്നും അവര്‍ പറഞ്ഞു.

RANDOM NEWS

Minister

സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം മന്ത്രി ജി സുധാകരന്‍

മലയോരഹൈവെയും തീരദേശ ഹൈവെയും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ പിന്നോക്ക മേഖലകളില്‍ വലിയ തരത്തിലുള്ള വികസനമുന്നേറ്റമുണ്ടാകുമെന്നും സമസ്തമേഖലകളിലെ വികസനമാണ് ഈ സര്‍ക്കാരിന്റെ പ്രധാന …