Friday , May 24 2019
Breaking News
K-M-Mani

ബാര്‍കോഴക്കേസില്‍ മാണിക്ക് തിരിച്ചടി; വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ വീണ്ടും തുടരന്വേഷണ സാധ്യത. മുന്‍ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യക കോടതി തള്ളി. വിജിലന്‍സ് സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടാണ് ചൊവ്വാഴ്ച കോടതി തള്ളിയത്.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പരിഗണിച്ചാവും കേസില്‍ തുടരന്വേഷണ സാധ്യത പരിശോധിക്കുകയെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിന്റെ പുതിയ ഭേദഗതി കാരണം വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ അന്വേഷണത്തിനുമുമ്പ് സര്‍ക്കാരിന്റെ അനുമതിവേണം. സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങിയ ശേഷം നിലപാട് അറിയിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ട കോടതി കേസ് ഡിസംബര്‍ പത്തിലേക്ക് മാറ്റി.

മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. വി.എസ്.അച്യുതാനന്ദനടക്കമുള്ള ഹര്‍ജിക്കാരാ
ണ് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആദ്യത്തെ രണ്ട് റിപ്പോര്‍ട്ടിലും കെ.എം.മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ വി എസ് അടക്കമുള്ള ഹര്‍ജിക്കാരുടെ ആവശ്യത്തെ തുടര്‍ന്ന് കോടതി നേരത്തെ തള്ളുകയും തുടരന്വേഷണത്തിന് വീണ്ടും നിര്‍ദ്ദേശിക്കുകയുമായിരുന്നു.
പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴവാങ്ങി എന്നായിരുന്നു ആരോപണം.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …