Monday , June 1 2020
Breaking News

സി.പി.എമ്മും ബി.ജെ.പിയും നാടിനെചോരക്കളമാക്കുന്നു: കെ.എം ഷാജി

കാസര്‍കോട്: സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് നാടിനെ ചോരക്കളമാക്കി മാറ്റുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. ഉത്തരേന്ത്യയില്‍ ബി.ജെ.പി വര്‍ഗ്ഗീയതയുടെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുമ്പോള്‍ കേരളത്തില്‍ സി.പി.എം. രാഷ്ട്രീയത്തിന്റെ പേരില്‍ കുത്തി കൊല്ലുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കുമ്പള, ഉളിയത്തടുക്ക, ഉദുമ എന്നിവിടങ്ങളില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയത് സി.പി.എമ്മാണ്. ബി.ജെ.പിയെ വളര്‍ത്തി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി പാര്‍ട്ടി വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം. നടത്തുന്നത്. ഇത് കേരളത്തിലെ ഉല്‍ബുദ്ധരായ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
മതത്തിന്റെ പേരില്‍ ബി.ജെ.പിയും രാഷ്ട്രീയത്തിന്റെ പേരില്‍ സി.പി.എമ്മും ആളുകളെ കൊന്നൊടുക്കുമ്പോള്‍ നന്മയുടെ രാഷ്ടീയത്തിലൂന്നിയ പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ. ബംഗാളിനെയും ഗുജറാത്തിനെയും സി.പി.എമ്മും ബി.ജെ.പിയും പിടിച്ചടക്കാന്‍ നോക്കിയതും ഒരേ തരത്തില്‍ ചോരപുഴ ഒഴുക്കിയാണ്. ഇരു പാര്‍ട്ടികള്‍ക്കും ചോര കൊണ്ട് മനുഷ്യരെ വേര്‍ത്തിരിച്ച ചരിത്രമാണുള്ളത്. രാജ്യത്തെ വളര്‍ന്നു വരുന്ന ഫാസിസത്തെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് വിജയിക്കണം. ഈ തെരഞ്ഞടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന്റ കയ്യില്‍ എന്ത് ആയുധമാണുള്ളതെന്നും കെ.എം ഷാജി ചോദിച്ചു.
കുമ്പളയില്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. സക്കീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ധീന്‍, മണ്ഡലം ഭാരവാഹികളായ ടി.എ മൂസ, മഞ്ചുനാഥ ആള്‍വ, എം. അബ്ബാസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് , വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൂണ്ടരികാക്ഷ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മെരിക്കെ, അഷ്റഫ് കാര്‍ള, എ.കെ ആരിഫ്, അബ്ബാസ് ഓണന്ത, ഗണേഷ് ഭണ്ഡാരി, അഷ്റഫ് കൊടിയമ്മ, കെ. സാമികുട്ടി, ടി.എം ഷുഹൈബ്, ലക്ഷമണ പ്രഭു, നാസര്‍ മൊഗ്രാല്‍ സംസാരിച്ചു.
ഉളിയത്തടുക്കയില്‍ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. എം. രാജീവന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. സി. ഖമറുദ്ദീന്‍ , അബ്ദുല്‍ റഹിമാന്‍ ഹാജി പട്ള, മുഹമ്മദ്ക്കുഞ്ഞി ഹിദായത്ത് നഗര്‍, യു. ബഷീര്‍, യു. സഹദ് ഹാജി, മജീദ് പട്ള ,ഹബീബ് ചെട്ടും കുഴി, മുത്തലിബ് പാറക്കെട്ട്, നാസര്‍ ചായിന്റടി, മുനീര്‍ പൊടി പള്ളം, ഇഖ്ബാല്‍ ചൂരി, ജമീല അഹമ്മദ് പ്രസംഗിച്ചു.
ഉദുമയില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി. എം. ഷരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രഭാകരന്‍ തെക്കേക്കര സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, ഉദുമ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി, ബാലകൃഷ്ണന്‍ പെരിയ, ഗീതാ കൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത്, രാജന്‍ പെരിയ, ഹമീദ് മാങ്ങാട്, എം.എച്ച് മുഹമ്മദ്ക്കുഞ്ഞി, ശ്രീജിത്ത് മാടക്കാല്‍, സി.കെ അരവിന്ദാക്ഷന്‍, സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …