Saturday , April 4 2020
Breaking News

ചലച്ചിത്രമേള മാമാങ്കമാക്കിയവര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ ദരിദ്രമാക്കി ; കെ മുരളീധരന്‍

കാഞ്ഞങ്ങാട്: സംസ്ഥാനത്താരംഭിച്ച ചലച്ചിത്രമേള മാമാങ്കമാക്കിയവര്‍ ആലപ്പുഴയിലാരംഭിച്ച സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തെ ദരിദ്രമാക്കിയെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ എം.എല്‍. എ പറഞ്ഞു. പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ പ്രത്യേകം സജ്ജമാക്കിയ കെ. കരുണാകരന്‍ നഗറില്‍ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ 36ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചലച്ചിത്രമേള ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി യുവജനോത്സവത്തെ തിരിഞ്ഞു നോക്കിയില്ല. ജനുവരി ഒന്നിനു നടക്കുന്ന വനിതാമതില്‍ വര്‍ഗീയ മതിലാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ മാറ്റി നിര്‍ത്തിയാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ നവോത്ഥാനമതില്‍ ഉണ്ടാക്കുന്നത്. ജനങ്ങള്‍ ഈ സര്‍ക്കാരിനെ വിചാരണ നടത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. സി.കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി ജോണ്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീട്, വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍, എം.പി മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. ബാബു സ്വാഗതവും പി. ദേവദാസ് നന്ദിയും പറഞ്ഞു.

RANDOM NEWS

തലപ്പാടി അതിര്‍ത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണം : അഡ്വ. കെ.ശ്രീകാന്ത്

കാസര്‍കോട് : കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചിട്ട സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കേരള കര്‍ണാടക …