Monday , December 17 2018
Breaking News
K-Sudhakaran

ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയെന്ന് സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയെന്ന് പറയുമ്പോഴും അവരെ കസ്റ്റഡയിയില്‍ വാങ്ങാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

സര്‍വകക്ഷിയോഗം വെറും പ്രഹസനം മാത്രമാണ്. തെളിവു നശിപ്പിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പ്രതികളെ പിടികൂടിയെന്ന് പറയുന്ന പോലീസ് അവരെ കോടതിയില്‍ ഹാജരാക്കി കൈയൊഴിയുകയാണുണ്ടായത്. ഇത് ദുരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ രാവിലെ 10.30നാണ് സമാധാനയോഗം വിളിച്ചിരിക്കുന്നത്.

RANDOM NEWS

Court

കവിയൂര്‍ കേസില്‍ നിലപാട് മാറ്റി സിബിഐ; അച്ഛന്‍ മകളെ പീഡിപ്പിച്ചതിന് തെളിവില്ല

കൊച്ചി: കവിയൂര്‍ പീഡനകേസില്‍ സിബിഐക്ക് നിലപാട് മാറ്റം. മകളെ പീഡിപ്പിച്ചത് സ്വന്തം അച്ഛനാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ …