Sunday , December 15 2019
Breaking News

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞ കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് പൂജപ്പുര ജയിലില്‍നിന്ന് സുരേന്ദ്രന്‍ പുറത്തെത്തിയത്. ഡിസംബര്‍ പതിനേഴിനാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. 22 ദിവസത്തിനു ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയിലിനു പുറത്ത് ഒരുക്കിയിരുന്നത്.കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിനു പുറത്തെത്തിയ സുരേന്ദ്രന്‍, സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്ന എ എന്‍ രാധാകൃഷ്ണനു സമീപത്തേക്കു പോകും.

RANDOM NEWS

മുല്ലച്ചേരിപ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നു : ജനുവരിയില്‍ തുറക്കും

പൊയിനാച്ചി: ദേശീയപാതയെയും കെ.എസ്.ടി.പി. റോഡിനെയും ബന്ധിപ്പിക്കുന്ന എളുപ്പമാര്‍ഗമായ മയിലാട്ടി-ഉദുമ പി.ഡബ്ല്യു.ഡി. റോഡിലെ മുല്ലച്ചേരിപ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയാകുന്നു. സമീപനറോഡിന്റെ ടാറിടല്‍ പൂര്‍ത്തിയായാല്‍ …