Saturday , January 18 2020
Breaking News

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീകോടതി വിധി വന്നപ്പോഴുള്ള നിലപാടില്‍നിന്ന് സര്‍ക്കാര്‍ മാറിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസം മറികടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചത്. ഹൈക്കോടതി പോലും സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്തയാള്‍ ഇപ്പോള്‍ വനിതാമതിലിന്റെ പേരില്‍ വെള്ളാപ്പള്ളിയെ ഭയക്കുകയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

തനിക്കെതിരെ ഉണ്ടായ കേസ് കെട്ടിച്ചമച്ചതാണ്. കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ചിത്തിര ആട്ടവിശേഷം കഴിഞ്ഞ് 17ാം ദിവസമാണ് തനിക്കെതിരെ കേസ് വരുന്നത്. പ്രഥമദൃഷ്ട്യാ ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് കണ്ടാണ് കോടതി വിട്ടയയ്ക്കാന്‍ സമ്മതിച്ചത്. സന്നിധാനത്ത് പ്രകോപനപരമായി സംസാരിച്ചിട്ടുപോലുമില്ല. തൃശൂരില്‍ നിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സന്നിധാനത്ത് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചില്ലെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു. കൊന്നുകളയെടാ അവളെ എന്നു പറഞ്ഞയാളെ മാധ്യമങ്ങള്‍ കണ്ടെത്തിയില്ല. സൂരജ് ഇലന്തൂരിനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതാണ്. അയാള്‍ക്കെതിരെ ഒരു ദൃശ്യം പോലുമില്ല. സൂരജ് തന്നെ നേരത്തെ വിളിച്ചത് സുപ്രീംകോടതി വിധി വരുന്നതിന് മുമ്പാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

വത്സന്‍ തില്ലങ്കേരി സമാധാനമുണ്ടാക്കാനാണ് പോലീസിന്റെ മൈക്കെടുത്തതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.അതേ വത്സന്‍ തില്ലങ്കേരിയെ ഇപ്പോള്‍ സര്‍ക്കാര്‍ തന്റെ കൂട്ടുപ്രതിയാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇരുമുടിക്കെട്ട് താഴെ വീണത് പോലീസിന്റെ ബലപ്രയോഗത്തിനിടെയാണ്. സമരം നടത്തുന്നത് ശബരിമല കര്‍മ സമിതിയും വിശ്വാസി സംഘടനകളുമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂരിലേക്ക് കൊണ്ടുപോകുംവഴി തനിക്ക് ചായ വാങ്ങിത്തന്നതിന് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡു ചെയ്ത സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.പി വധക്കേസിലെ പ്രതിക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളുമൊരുക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. നിരപരാധികള്‍ ഇനിയും ജയിലില്‍ കിടക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു..താന്‍ ബിജെപി അധ്യക്ഷനാകാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന രീതിയുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെ നേതൃമാറ്റം കഴിഞ്ഞിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ വെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

RANDOM NEWS

സ്വപ്ന ഭവനത്തില്‍ രോഹിണിയമ്മയ്ക്ക് ഇനി സുരക്ഷിതമായുറങ്ങാം

നീലേശ്വരം പുതിയ പറമ്പത്ത്കാവ് പൊയ്ക്കര വീട്ടിലെ രോഹിണി 73ാം വയസ്സില്‍ സ്വന്തമായൊരു വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇളയ മകള്‍ക്ക് ഏഴുവയസുള്ളപ്പോഴാണ് …