Monday , July 22 2019
Breaking News
K-Surendran

യുഡിഎഫിനെ വിജയിപ്പിച്ചത് സിപിഎം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിച്ചത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. കാസര്‍കോട് ജില്ലാ ബിജെപി നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 300 സീറ്റ് നേടി കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന് സിപിഎം വ്യാമോഹിച്ചിരുന്നു. ചാനലുകളിലുള്‍പ്പെടെ അന്തിചര്‍ച്ചക്കെത്തിയ സിപിഎമ്മിലെ മുസ്‌ളിം നേതാക്കള്‍ ഹിന്ദു ആചാരങ്ങളെ അവഹേളിച്ച് പറയുകയും നരേന്ദ്രമോദി ജയിച്ചാല്‍ ആപത്താണെന്ന് തരത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്തു. നേര്‍വഴിക്ക് നയിക്കുന്ന പുരോഗമന വാദികളായി ഇവര്‍ സമൂഹത്തിന്റെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു. ഷാഹിദാ കമാല്‍ കാസര്‍കോട് വന്ന് മത്സരിച്ച് ജയിക്കാത്തടുത്ത് ഉണ്ണിത്താനെ ജയിപ്പിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎമ്മാണ്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രണ്ട് വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ച് ആരാധിക്കേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീളാ.സി.നായ്ക്ക്, സെക്രട്ടറി വി.കെ.സജീവന്‍, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ പി.സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, ബി.രവീന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ് എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …