Wednesday , September 19 2018
Breaking News
K-Surendran

ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്ന് അന്വേഷിക്കണം- കെ. സുരേന്ദ്രന്‍

കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തന്നെ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയാറാവണം. അല്ലാത്ത പക്ഷം ഈ സംഭവം അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജുഡീഷല്‍ അന്വേഷണത്തിന് വിധേയമായ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ എംഎല്‍എയുമായ ഒരാള്‍ ഇത്തരം ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടും പോലീസ് അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഭയമോ പക്ഷപാതമോ കൂടാതെ നീതി നടപ്പാക്കുമെന്നാണ് സത്യപ്രതിജ്ഞയില്‍ പറയുന്നത്. എന്നാല്‍, ഈ വെളിപ്പെടുത്തലിലൂടെ സത്യപ്രതിജ്ഞ ലംഘനമാണ് ഉമ്മന്‍ ചാണ്ടി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇക്കാര്യത്തില്‍ ബിജെപി നിയമനടപടി സ്വീകരിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപി പരാതി നല്‍കും. കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസില്‍ തന്നെ പലരും ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഒരാളുടെ ബ്ലാക്ക് മെയിലില്‍ താന്‍ വീണുപോകുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇക്കാര്യത്തില്‍ ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു..

RANDOM NEWS

Collector-General-Hospital

ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി

കാസര്‍കോട്: ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ പ്രശ്നങ്ങളും പരാതികളും എന്തൊക്കെയാണെന്നു നേരിട്ടറിയാനായിരുന്നു …