Wednesday , July 18 2018
Breaking News

കബഡി ടൂര്‍ണ്ണമെന്റിനിടെ യുവാവിന് കുത്തേറ്റു

Knifeകാഞ്ഞങ്ങാട്: അരയിയില്‍ കബഡി ടൂര്‍ണ്ണമെന്റിനിടയില്‍ സംഘര്‍ഷം. യുവാവിന് കുത്തേറ്റു. നിലാങ്കര സ്വദേശി മൃദുലേഷിനാണ് കുത്തേറ്റത്. വയറിന് കുത്തേറ്റ മൃദുലേഷിനെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. അരയി നിത്യാനന്ദ കലാകേന്ദ്രത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ് നടന്നത്. കളി നടക്കുന്നതിനിടയില്‍ ഗ്രൗണ്ടിന് സമീപത്തുവെച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ മൃദുലേഷ് സി.പി.എം അനുഭാവിയാണ്. അരയി സ്വദേശികളാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ പ്രശ്നമെന്ന് സംശയിക്കുന്നു. അതേസമയം രാഷ്ട്രീയ പ്രശ്നത്തെ ചൊല്ലിയല്ല സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു

RANDOM NEWS

CPT

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ജില്ലയില്‍ സ്ഥാപിക്കണം : സിപിടി കേരള

കാഞ്ഞങ്ങാട് : കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കാസര്‍കോട് ജില്ലയില്‍ പെരിയ കേന്ദ്രസര്‍വ്വകലാശാലയോടനുബന്ധിച്ച് യാഥാര്‍ത്യമാക്കണമെന്ന് …