Monday , November 18 2019
Breaking News

കബീര്‍ ചേരൂരിന് വിഖായയുടെ ആദരം

മക്ക : ഹജ്ജ് സേവന രംഗത്തും മയ്യത്ത് പരിപാലന രംഗത്തും ജീവകാരുണ്യ രംഗത്തും സ്തുത്യര്‍ഹമായ സേവനം ചെയ്ത് കാസറഗോടിന്റെയും,വിഖായയുടെയും അഭിമാനമായി മാറിയ കബീര്‍ ചേരൂരിന് എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി സ്‌നേഹാദരവ് നല്‍കി ആദരിച്ചു.മക്കയിലും മിനയിലും മറ്റും ഹജ്ജ് വേളയിലും അല്ലാത്തപ്പോഴും മരണപ്പെടുന്ന മയ്യത്തുകളെ പരിപാലിക്കുകയും മരണാന്തര കര്‍മ്മങ്ങള്‍ ചെയ്തും മറമാടുകയും ചെയ്തതിലൂടെ സൗദി ഗവര്‌മെന്റിന്റെയും സൗദി ഗവര്‍മെന്റിന്റെ വിവിധ വകുപ്പുകളുടെയും അഭിനന്ദനം നേടുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.മൂന്ന് മാസം മുന്‍പ് ഈജിപ്തില്‍ നടന്ന രാജാന്തര മയ്യത്ത് പരിപാലന മത്സരത്തില്‍ സൗദി ഗവര്‍മെന്റിന്റെ അനുമതിയോടു കൂടി ഈജിപ്തില്‍ പോകുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തനത്തിനാണ്
വിഖായ സ്റ്റേറ്റ് കമ്മിറ്റി കബീര്‍ ചേരൂരിനെ ആദരിച്ചത്.
ഹജ്ജ് സേവനത്തിനെത്തിയ വിഖായ ഹജ്ജ് വളണ്ടിയര്മാര്ക്ക് മക്കയില്‍ സംഘടിപ്പിച്ച വിഖായ പ്രത്യേക ക്യാമ്പില്‍ വെച്ച് എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് നേതാക്കളായ ബഷീര്‍ ഫൈസി ദേശമംഗലം എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് സെക്രട്ടറി റഷീദ് ഫൈസി വള്ളാരികോട്,ജാബിര്‍ ഹുദവി തുടങ്ങിയവരാണ് സ്‌നേഹോപഹാരം സമ്മാനിച്ചത്.സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍,സലാം ഫൈസി വളവട്ടൂര്‍,ആനമംഗലം മുഹമ്മദ് കുട്ടി ഫൈസി,മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. വിഖായ ഹജ്ജ് വളണ്ടിയര്‍,കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലയിലെ സജീവ പ്രവര്‍ത്തകന്‍,മക്ക കാസറഗോഡ് ഐക്യ വേദിയുടെ ജനറല്‍ സെക്രട്ടറിയും കൂടിയാണ് കബീര്‍ ചേരൂര്‍

RANDOM NEWS

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യത്തിന്റെ കൈ നീട്ടം ‘ദവ’ പദ്ധതി പ്രഖ്യാപനമായി

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം ദവ പദ്ധതിയുടെ മൂന്നാം ഘട്ട …