Thursday , September 20 2018
Breaking News
Fire

കാബൂളില്‍ സ്‌ഫോടന പരമ്പര; നിരവധി പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന കാബൂളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ പോലീസും രക്ഷാസേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാബൂളിലെ പോലീസ് സ്‌റ്റേഷനുകളുടെ സമീപത്താണ് സ്‌ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു.

അഞ്ചോ ആറോ സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്.

വിവിധയിടങ്ങളില്‍ സ്‌ഫോടനമുണ്ടായതിനാല്‍ തന്നെ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല. കാബുളില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. കാബൂളില്‍ അടുത്തിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ ഏപ്രില്‍ 30നുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

RANDOM NEWS

Accident-Death

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബ്ബിന് സമീപത്തെ കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (60) ആണ് …