Saturday , April 20 2019
Breaking News
School

കാടങ്കോട് സ്‌കൂളിന് തീയിട്ടു; പോലീസ് അന്വേഷണം തുടങ്ങി

ചെറുവത്തൂര്‍  : കാടങ്കോട് എ യു പി സ്‌കൂളിനു അജ്ഞാതര്‍ തീയിട്ടു. ഏഴാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിക്കാണ് തീയ്യിട്ടത്. വാതിലിന്റെ പൂട്ടു തകര്‍ത്തു അകത്തു കടന്ന അക്രമികള്‍ ക്ലാസ് മുറിയിലെ അലമാര തകര്‍ത്ത് കടലാസുകളും മറ്റും പുറത്തേക്ക് വലിച്ചിട്ട ശേഷം തീയിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

RANDOM NEWS

Kottikalasham

കൊട്ടിക്കലാശത്തിന് നീലേശ്വരത്ത് ബൈക്ക് റാലി വേണ്ടെന്ന് തീരുമാനം

നീലേശ്വരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമാപനദിവസമായ 21-ന് നീലേശ്വരത്ത് നടക്കുന്ന കൊട്ടിക്കലാശത്തില്‍ ബൈക്ക് റാലി, ബൈക്ക് റേസ് എന്നിവയും തുറന്ന …