Monday , August 26 2019
Breaking News
Kalabhavan-Mani

കലാഭവന്‍മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

Kalabhavan-Maniഹൈദരാബാദ്: കലാഭവന്‍മണിയുടെ മരണത്തിന്റെ അന്വേഷണം പുതിയ വഴിത്തിരിവില്‍. മരണകാരണമാകാവുന്ന അളവില്‍ 45 എം.ജി മെഥനോള്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തി. കേന്ദ്ര ലാബില്‍ നടന്ന പരിശോധനയിലാണ് മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ സാന്നിധ്യം മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. കാക്കനാടിലെ ലാബില്‍ നിന്നും കണ്ടതിനേക്കാള്‍ ഇരട്ടിയിലധികമാണിത്.
ഇതോടെ മണിയുടെ മരണം സ്വാഭാവികമാകാനുള്ള സാധ്യത കുറയുന്നതായി മെഡിക്കല്‍ സംഘം പറയുന്നു. ബിയര്‍ കഴിച്ചപ്പോഴുണ്ടായ മെഥനോളിന്റെ അംശം എന്നായിരുന്നു പോലീസിന്റെ ആദ്യ കണ്ടെത്തല്‍. എന്നാല്‍ ബിയര്‍ കഴിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ വളരെകൂടിയ അളവിലാണ് ഇപ്പോള്‍ മെഥനോളിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. കലാഭവന്‍ മണിയുടെ ശരീരത്തില്‍ വ്യാജ ചാരായം എത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

RANDOM NEWS

Vellapally-Nadeshan

തുഷാര്‍സംഭവം: ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി

ചേര്‍ത്തല: തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ …