Sunday , March 24 2019
Breaking News
Deadbody

കളനാട് പാളത്തില്‍ മൃതദേഹം; തീവണ്ടികള്‍ മണിക്കൂറുകളോളം വൈകി

കാസര്‍കോട് : പാളത്തിലെ ചിതറിയ മൃതദേഹം നീക്കാന്‍ സമയടുത്തതുകാരണം മൂന്ന് പകല്‍വണ്ടികള്‍ മണിക്കൂറുകളോളം വൈകി. വ്യാഴാഴ്ച രാവിലെ കാസര്‍കോട് കളനാട് തുരങ്കത്തിനടുത്താണ് പുരുഷന്റെ ശരീരം തീവണ്ടി തട്ടി ചിതറിയത്. മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ഒരുമണിക്കൂറിലധികം വൈകി. മംഗളൂരു-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗളൂരു -കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ വണ്ടികള്‍ മുക്കാല്‍ മണിക്കൂറോളം പിടിച്ചിട്ടു. മേല്‍പ്പറമ്പ് പോലീസെത്തി ശരീരഭാഗം നീക്കിയശേഷം വണ്ടികള്‍ വിട്ടു. രാവിലെ ഏഴുമണിക്ക് മംഗളൂരു ഭാഗത്തുനിന്നുള്ള വണ്ടിയിടിച്ചാണ് മരണമെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞില്ല. നേത്രാവതി എക്‌സ്പ്രസ് കണ്ണൂര്‍ ഭാഗത്തേക്ക് പോയതിനുശേഷമാണ് ശരീരം പാളത്തില്‍ കണ്ടത്. തുടര്‍ന്നുള്ള വണ്ടികളാണ് വൈകിയത്..

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …