Sunday , March 24 2019
Breaking News
--------

ചട്ടക്കൂടുകള്‍ പൊളിച്ചെഴുതുന്ന സ്ത്രീ കാലത്തിന്റെ അനിവാര്യത :കല്പറ്റ നാരായണന്‍

നീലേശ്വരം:ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്ന സ്ത്രീകളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത എന്ന് കവിയും നിരൂപകനുമായ കല്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ നടത്തുന്ന ദ്വിദിന സാഹിത്യക്യാമ്പ് ‘പച്ച’ എഴുത്തിന്റെ പച്ചപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിലുള്ള സ്ത്രീകള്‍ വിമര്‍ശനം നേരിട്ടേക്കാം. എന്നാല്‍ അത് താത്കാലികം മാത്രമാണ്. സാഹിത്യം മനുഷ്യന്റെ സ്വത്വ രൂപീകരണത്തില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. എഴുത്തിലും ജീവിതത്തിലും നന്മയുടെ പച്ചപ്പ് നിറയേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അമ്പിളി വി പി അധ്യക്ഷത വഹിച്ചു. സനൂപ് പി ക്യാമ്പ് വിശദീകരണം നടത്തി. ഡോ. എ എം ശ്രീധരന്‍, ദൃശ്യ. ഇ കെ,എം വി രതീഷ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ സെഷനുകളിലായി ഇ. പി രാജഗോപാലന്‍, വിനോയ് തോമസ്, ഡോ. പി എസ് രാധാകൃഷ്ണന്‍, ശ്രീലത വര്‍മ, ഡോ. വൈ വി കണ്ണന്‍, വി എസ് അനില്‍കുമാര്‍, ദാമോദരന്‍ കുളപ്പുറം, രാജ്‌മോഹന്‍ നീലേശ്വരം, ഉദിനൂര്‍ ബാലഗോപാലന്‍, എം ടി അന്നൂര്‍, ഇ വി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജ്വാല കരുവാക്കോടിന്റെ ബാവുള്‍ എന്ന ഏകപാത്ര നാടകവും അരങ്ങേറി. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഇന്ന് ഫ്രാന്‍സിസ് നൊറോണ, സുറാബ്, ദിവാകരന്‍ വിഷ്ണുമംഗലം, സി എം വിനയചന്ദ്രന്‍, സന്തോഷ് മാനിച്ചേരി തുടങ്ങിയവര്‍ സംസാരിക്കും. സമാപനസമ്മേളനം പ്രശസ്ത കഥാകാരന്‍ അഷ്ടമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. കഥാ, കവിതാ പുരസ്‌കാരങ്ങളും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.

RANDOM NEWS

------

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു

കുമ്പള : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുകുഞ്ഞിന് സൂര്യാഘാതമേറ്റു. കുമ്പള – ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ അബ്ദുല്‍ബഷീറിന്റെ മകള്‍ …