Sunday , September 27 2020
Breaking News

രാഹുലിനു പ്രത്യേകതയൊന്നുമില്ല; മുഖ്യശത്രു ആരെന്നു വ്യക്തമാക്കണം: കാനം രാജേന്ദ്രന്‍

മലപ്പുറം : രാഹുല്‍ഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാര്‍ഥികളില്‍ ഒരാള്‍ മാത്രമാണെന്നും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ ഏകപക്ഷീയമായി പ്രചാരണം നടത്തിവരുന്ന പി.പി.സുനീറിന് ഒരു എതിരാളിയെ ലഭിച്ചുവെന്നതു സന്തോഷകരമാണ്.

എന്നാല്‍ സ്മൃതി ഇറാനിയെയും പി.പി.സുനീറിനെയും ഒരുപോലെ കാണുന്ന രാഷ്ട്രീയം ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധി തിരിച്ചടിയാകും.കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്കുതീര്‍ക്കുന്നതിന് അവരൊരുക്കിയ കെണിയില്‍ രാഷ്ട്രീയ പക്വതയില്ലാത്ത രാഹുല്‍ വീണുപോയി.

നരേന്ദ്രമോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുല്‍ഗാന്ധി, ബിജെപിക്കു കെട്ടിവച്ച പണം നഷ്ടപ്പെട്ട വയനാട്ടില്‍ മല്‍സരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല. പ്രതിപക്ഷ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആള്‍ക്ക് എങ്ങനെയാണു ദേശീയതലത്തില്‍ നരേന്ദ്രമോദിക്കു ബദലുയര്‍ത്താനാകുക. തന്റെ മുഖ്യശത്രു ആരാണെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.

RANDOM NEWS

കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

കുമ്പള : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. …