Monday , June 25 2018
Breaking News
Kanathur

കാനത്തൂരിലെ സ്വത്ത് ലേലംചെയ്യാന്‍ വിളംബരം പുറപ്പെടുവിച്ചു

കാസര്‍കോട്: കാനത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനം ട്രസ്റ്റിയായിരുന്ന പരേതനായ കെ.പി.മാധവന്‍ നായരുടെ പേരില്‍ കാനത്തൂരിലുള്ള സ്വത്ത് ലേലംചെയ്യുന്നതിന്റെ വിളംബരംവ്യാഴാഴ്ച ആദായനികുതി അധികൃതര്‍ പുറപ്പെടുവിച്ചു. കാനത്തൂര്‍, ബോവിക്കാനം, ചെര്‍ക്കള, ഇ.കെ.നായനാര്‍ ആസ്പത്രി പരിസരം, കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ പരമ്പരാഗത രീതിയില്‍ ചെണ്ടകൊട്ടി നോട്ടീസ് വായിക്കുകയായിരുന്നു.

ലേലം ചെയ്യുന്ന ക്വാര്‍ട്ടേഴ്സിലും നോട്ടീസ് പതിച്ചു. മുളിയാര്‍ വില്ലേജിലെ 902/1 റീസര്‍വെ നമ്പറില്‍ പെട്ട 20 സെന്റ് സ്ഥലവും ക്വാര്‍ട്ടേഴ്സുമാണ് ലേലം
ചെയ്യുന്നത്. 97,83,805 രൂപയാണ് നിലവിലെ കുടിശ്ശിക. മാര്‍ച്ച് 19ന് 11 മണിക്ക് വിദ്യാനഗറിലെ ആദായനികുതി ഓഫീസിലാണ് ലേലം. പങ്കെടുക്കുന്നവര്‍ 20,000 രൂപ കെട്ടിവെയ്ക്കണം. ലേലത്തില്‍ വിജയിച്ചില്ലെങ്കില്‍ തുക മടക്കിനല്‍കും. വിജയിക്ക് ലേലത്തുകയില്‍ വകയിരുത്തും.

നാട്ടുകോടതി അധിപനായിരുന്ന മാധവന്‍നായര്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാറില്ലായിരുന്നു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പത്തുലക്ഷത്തിലേറെ രൂപയുള്ള വിവരം ബാങ്കുകാര്‍ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 2003-04 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ നികുതി അടയ്ക്കാനുണ്ടെന്ന്
കണ്ടെത്തി. മാധവന്‍ നായര്‍ ഹൈക്കോടതി വരെ കേസ് നടത്തിയെങ്കിലും പരാജയപ്പെട്ടു. പലിശ കൂടി ചേര്‍ത്താണ് 97 ലക്ഷത്തോളമായത്. പിന്നീടുള്ള വര്‍ഷത്തെ നികുതിയും പലിശയും കൂടി ചേര്‍ത്താല്‍ ഒന്നേകാല്‍ കോടിയോളം വരും. ഇപ്പോഴത്തെ സ്വത്ത് ലേലം ചെയ്താല്‍ ഇത്രയും തുക വസൂലാക്കാന്‍ കഴിയില്ലെന്നിരിക്കെ മാധവന്‍ നായരുടെ പേരിലുള്ള മറ്റ് സ്വത്ത് കണ്ടെത്തി അത് കണ്ടുകെട്ടാന്‍ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …