Thursday , September 19 2019
Breaking News
Kanayya-Kumar

കനയ്യ കുമാര്‍ ജയില്‍ മോചിതനായി

Kanayya-Kumar

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാര്‍ ജയില്‍ മോചിതനായി. ഡല്‍ഹി ഹൈകോടതി ആറു മാസത്തെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കനയ്യയെ തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.

അഭിഭാഷകര്‍ വൈകുന്നേരം ജയിലില്‍ എത്തി ജാമ്യ ഉത്തരവ് കൈമാറുകയായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു കനയ്യയെ ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. ജയിലിന് പുറത്ത് കനയ്യയെ ആഹ്ലാദപ്രകടനങ്ങളോടെയാണ് സ്വീകരിച്ചത്. കനയ്യയെ ആദ്യം അടുത്തുള്ള റസിഡന്‍ഷ്യല്‍ കോളനിയിലേക്കും അതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്കുമാണ് കൊണ്ടുപോയത്. പിന്നീട് ജെ.എന്‍.യു ക്യമ്പസില്‍ എത്തിച്ചു. ഇവിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് കനയ്യ സംസാരിക്കുമെന്നാണ് അറിയുന്നത്.

ജനുവരി ഒമ്പത്?, 11 തീയതികളില്‍ ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ്? കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ്? അറസ്?റ്റ്? ചെയ്?തത്?. അഫ്?സല്‍ ഗുരു അനുസ്?മരണ ചടങ്ങില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നായിരുന്നു ആരോപണം.

RANDOM NEWS

kUNHALIKUTY

ഇബ്രാഹിംകുഞ്ഞിന് യുഡിഎഫിന്റെ പൂര്‍ണപിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. …