Sunday , September 23 2018
Breaking News
Collector-Dr.-Sajith-Babu-Damoddharan

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത; നവീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദേശം

രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കരാറുകാരന് കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാനപാതയില്‍ എഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെയുള്ള ഭാഗത്തെ നവീകരണം വൈകിയതിനെത്തുടര്‍ന്ന് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു കരാറുകാരന് പ്രവൃത്തി വേഗത്തിലാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. അല്ലാത്ത പക്ഷം കരാറുകാരനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

നവീകരണവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങള്‍ മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കണം. നിലവില്‍ പ്രവൃത്തി തുടങ്ങിയ പൂടംകല്ല് മുതല്‍ ഒടയംചാല്‍ വരെ മുറിച്ചുനീക്കേണ്ട 38 മരങ്ങളില്‍ 21 എണ്ണം മുറിച്ചുനീക്കിയതായി പൊതുമരാമത്ത് എക്സി. എന്‍ജീനീയര്‍ കളക്ടറെ അറിയിച്ചു. ബാക്കിയുള്ള 17 മരങ്ങള്‍ ഉടന്‍ മുറിച്ചു നീക്കേണ്ട 38 മരങ്ങളില്‍ 21 എണ്ണം മുറിച്ചുനീക്കിയതായി പൊതുമരാമത്ത് എക്സി. എന്‍ജീനീയര്‍ കളക്ടറെ അറിയിച്ചു. ബാക്കിയുള്ള 17 മരങ്ങള്‍ ഉടന്‍ മുറിച്ചുനീക്കും. നവീകരണം നടത്തേണ്ട ഒടയംചാല്‍ മുതല്‍ എഴാംമൈല്‍ വരെ 50 മരങ്ങളാണ് മുറിച്ചുനീക്കേണ്ടത്. ഇതും കാലതാമസം കൂടാതെ മുറിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എക്സി. എന്‍ജീനീയര്‍ യോഗത്തെ അറിയിച്ചു. പ്രവൃത്തി നീളാത്തവിധം മരങ്ങള്‍ മുറിച്ചുനീക്കിയ ശേഷം വനം വകുപ്പിന്റെ സഹകരണത്തോടെ കരാര്‍ നടപടികളിലേക്ക് കടക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് പൊതുമരാമത്ത് അധികൃതരോട് കളക്ടര്‍ പറഞ്ഞു.

നവീകരണത്തിന് തടസ്സമാകുന്ന വൈദ്യുതിത്തൂണുകളും ട്രാന്‍സ്ഫോര്‍മറുകളും മാറ്റുന്നതിനുള്ള അടങ്കല്‍ തയ്യാറാക്കി വെള്ളിയാഴ്ചയ്ക്കകം പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വൈദ്യുതിവകുപ്പ് അധികൃതര്‍ കളക്ടര്‍ക്ക് ഉറപ്പുനല്‍കി. പണമടയ്ക്കുന്നതോടെ വൈദ്യുതിത്തൂണുകളും ട്രാന്‍സ്ഫോര്‍മറുകളും പെട്ടെന്നുതന്നെ മാറ്റി സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. 19-ന് പണി പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് കരാറുകാരനും കളക്ടറെ അറിയിച്ചു. 2015-ലാണ് സംസ്ഥാനപാതയുടെ
രണ്ടാംഘട്ട നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചത്. എന്നാല്‍ സാങ്കേതികക്കുരുക്കില്‍ പെട്ട് പണി നീളുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്. തുടര്‍ന്ന് മരം മുറിക്കുന്നതും വൈദ്യുതിത്തൂണുകള്‍ മാറ്റുന്നതും വൈകിയതോടെ പണി പൂര്‍ത്തിയാക്കുന്നത് നീണ്ടു. ഇതിനിടെ മഴയുമെത്തിയതോടെ കരാറുകാരന്‍ പണി നിര്‍ത്തി.
എന്നാല്‍ മഴ മാറിയിട്ടും പണി തുടങ്ങാനോ മരങ്ങള്‍ മുറിച്ചുനീക്കാനോ നടപടിയൊന്നും ഉണ്ടാകാത്തതിനാല്‍ മലയോരത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും മലനാട് വികസന സമിതി ഭാരവാഹികളും കളക്ടറെ കണ്ട് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്നാണ് കളക്ടര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചത്. വിവിധ വകുപ്പ് അധികൃതര്‍ക്കൊപ്പം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍, കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, ആര്‍.സൂര്യനാരായണ ഭട്ട്, കെ.ജെ.ജെയിംസ്, ബാബു
കദളിമറ്റം, എം.വി.ഭാസ്‌കരന്‍, ബി.മോഹന്‍കുമാര്‍, ബി.അനില്‍ കുമാര്‍, എം.ബി.മൊയ്തീന്‍ ഹാജി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RANDOM NEWS

Jaitly

റഫാല്‍ വിവാദം രാഹുലും ഒളോന്ദും ചേര്‍ന്ന് ആസൂത്രണം ചെയ്തത് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഫ്രഞ്ച് …