Monday , December 17 2018
Breaking News
Kanhangad

സജീവ പ്രവര്‍ത്തനങ്ങളുമായി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് അബൂദാബി കമ്മിററി

അബൂദാബി : കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ അബൂദാബി കമ്മിറ്റി പ്രവര്‍ത്തന രംഗത്ത് സജീവമാവുന്നു.

അംഗ മഹല്ലുകളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം ചെയ്യുവാന്‍ കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ‘ ശിഹാബ് തങ്ങള്‍ മംഗല്യ നിധി ‘ യിലേക്ക് അബൂദാബി കമ്മിറ്റി ഈ റമദാന്‍ മാസത്തില്‍ അഞ്ച് ലക്ഷം രൂപ സ്വരൂപിച്ച് നല്‍കും.

അംഗ മഹല്ലുകളിലെ വിദ്യാര്‍ത്ഥികളില്‍ ഉന്നത വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം എസ് എസ് എല്‍ സി യിലും പ്ലസ് ടുവിലും ( സി ബി എസ് സി & കേരള സിലബസ് ) കൂടാതെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടത്തപ്പെട്ട മദ്രസാ പൊതു പരീക്ഷകളില്‍ 5 , 7, ക്ലാസുകളിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ മാസത്തില്‍ സ്വര്‍ണ്ണ മെഡല്‍ അവാര്‍ഡ് വിതരണം ചെയ്യും.

അംഗമഹല്ലായ ഇരിയ ജമാഅത്തില്‍ വാഹന അപകടത്തില്‍ പെട്ട് ദുരിതമനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന്റെ ചികില്‍സാ ഫണ്ടിലേക്ക് റമളാന്‍ റിലീഫിന്റെ ഭാഗമായി അബൂദാബി കമ്മിറ്റി അര ലക്ഷം രൂപ നല്‍കും.

അംഗങ്ങളില്‍ ഇസ്ലാമിക വിജ്ഞാനം പ്രോല്‍സാഹിപ്പിക്കുന്നതിനായി രണ്ട് മാസത്തിലൊരിക്കല്‍ അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് ‘ഖുര്‍ആനിക് ക്വിസ്’ മല്‍സരം നടത്തും.

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഇനിയുമൊട്ടനവധി നന്മ പ്രവര്‍ത്തനങ്ങളുമായി സജീവമാവുകയും, കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുകയുമാണ് അബൂദാബി ശാഖാ കമ്മിറ്റിയുടെ ലക്ഷ്യം.

RANDOM NEWS

Karnival

ക്രിക്കറ്റ് കാര്‍ണിവല്‍ ജേഴ്‌സി പ്രകാശനം ചെയ്തു

അബുദാബി കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി 2018 ഡിസംബര്‍ 7 ന് മുസ്സഫാ മസ് യാദ് …