Saturday , January 18 2020
Breaking News

കാഞ്ഞങ്ങാട് സര്‍വീസ് റോഡിലെ പാര്‍ക്കിങ്: പോലീസ് നടപടി തുടങ്ങി

കാഞ്ഞങ്ങാട്: പട്ടണത്തിലെ സര്‍വീസ് റോഡില്‍ അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. സര്‍വീസ് റോഡില്‍ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിധി വിട്ടതോടെയാണ് പോലീസ് നടപടി തുടങ്ങിയത്.

സര്‍വീസില്‍ റോഡില്‍ പാര്‍ക്കുചെയ്ത വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കികൊണ്ടാണ് നടപടിക്ക് തുടക്കം കുറിച്ചത്. ആളില്ലാതെ പാര്‍ക്കു ചെയ്ത വാഹനങ്ങളില്‍ നടപടിയുടെ ഭാഗമായി പിഴ ഒടുക്കാനുള്ള സ്റ്റിക്കറും പതിച്ചു തുടങ്ങിയിടുണ്ട്. നവീകരിച്ച കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗതക്കുക്ക് ഒഴിവാക്കുന്നതിന് നടപടിയൊന്നും അധികൃതരുടെ
ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പട്ടണത്തില്‍ പ്രധാന റോഡിനിരുവശവും രണ്ടുവരിപാതയും ഇന്റര്‍ലോക്ക് പാകിയ സര്‍വീസ് റോഡും നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ്. പാര്‍ക്കിങ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കാത്തതാണ് ഇതിനു പ്രധാന കാരണം.

പ്രധാനറോഡിലെ തിരക്കൊഴിവാക്കാനാണ് ചെറുവാഹനങ്ങള്‍ക്കായി നവീകരണത്തില്‍ സര്‍വീസ് റോഡ് ഏര്‍പ്പെടുത്തിയത്. സര്‍വീസ് റോഡ് ദുരുപയോഗം തടയുന്നതില്‍ തുടക്കത്തില്‍ പോലീസ് നിഷ്‌കര്‍ഷത പാലിച്ചിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു.

RANDOM NEWS

ബോവിക്കാനത്ത് ബി ജെ പി പൊതുയോഗ സമയത്ത് കടകളടച്ച് പ്രതിഷേധം : രാജ്യത്ത് വര്‍ഗീയധ്രൂവീകരണത്തിന് ശ്രമമെന്ന് എ പി അബ്ദുല്ലക്കുട്ടി

ബോവിക്കാനത്ത് ബി ജെ പി പൊതുയോഗ സമയത്ത് കടകളടച്ച് പ്രതിഷേധം : രാജ്യത്ത് വര്‍ഗീയധ്രൂവീകരണത്തിന് ശ്രമമെന്ന് എ പി ബോവിക്കാനം …