Thursday , September 19 2019
Breaking News
Kanhangad

കാഞ്ഞങ്ങാട് നഗരത്തില്‍ സപ്തംബര്‍ ഒന്ന് മുതല്‍ ഗതാഗത പരിഷ്‌കാരം കടകള്‍ക്ക് മുന്നില്‍ ഉടമകളുടെ വാഹനവും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ സപ്തംബര്‍ ഒന്ന് മുതല്‍ ഗതാഗതപരിഷ്‌കാരം നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ വി വി രമേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്ത് 15 മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പരിഷ്‌കാരം പ്രളയ കെടുതി മൂലമാണ് നടപ്പാക്കാന്‍ സാധിക്കാതെ വന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭാ പരിധിയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കേണ്ട ചുമതല നഗരസഭക്കായതിനാല്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കാന്‍ കഴിയാതെ പോയെന്നും ചെയര്‍മാന്‍ പറഞ്ഞു. ഗതാഗത പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ നഗരത്തില്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്ന മുഴുവന്‍ ബസുകളും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലേക്ക് മാറ്റും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകളുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. നഗരസഭയുടെ ലൈസന്‍സ് ഇല്ലാത്ത മുഴുവന്‍ പെട്ടിക്കടകളും നീക്കം ചെയ്യും.
കെഎസ്ടിപി റോഡില്‍ പഴയ കൈലാസ് തിയേറ്ററിന് സമീപവും ആകാശ് ഓഡിറ്റോറിയത്തിന് മുന്നിലും യൂടേണ്‍ സ്ഥാപിക്കാന്‍ സംസ്ഥാന റോഡ് സേഫ്റ്റി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുക്കും ചിട്ടയുമുള്ള നഗരമാക്കി കാഞ്ഞങ്ങാടിനെ മാറ്റുകയാണ് ലക്ഷ്യം. പേ പാര്‍ക്കിംഗ് സംവിധാനം നടപ്പാക്കാന്‍ സ്വകാര്യ വ്യക്തികളുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. കാഞ്ഞങ്ങാടിനെ സമ്പൂര്‍ണ്ണ ഭവന നഗരസഭയാക്കി മാറ്റാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1022 അപേക്ഷകളാണ് വീടു നിര്‍മ്മാണത്തിനായി ലഭിച്ചിട്ടുള്ളത്.
ഇതില്‍ അര്‍ഹരായ 916 പേരുടെ ലിസ്റ്റ് തയ്യാറാക്കി വീടു നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 500 വീടുകളുടെ പണി പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഇത്തവണയും ധനസഹായം നല്‍കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം രൂപയാണ് നല്‍കിയത്.
ഇത്തവണ ധനം സ്വരൂപിക്കാനായി ആഗസ്ത് 25ന് വൈകിട്ട് 7 മണിക്ക് ജ്വാല കരുവാക്കോടിന്റെ ഏകപാത്ര നാടകമായ ബാവുള്‍ അവതരിപ്പിക്കും.
ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനവും നഗരസഭ ശേഖരിച്ച സഹായനിധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന് പുറമെ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്ഥിരം സമിതി ചെയര്‍മാന്മാരായ എന്‍ ഉണ്ണികൃഷ്ണന്‍, മഹമൂദ് മുറിയനാവി, ടി വി ഭാഗീരഥി, കൗണ്‍സിലര്‍മാരായ സി കെ വത്സലന്‍, എം എം നാരായണന്‍ എന്നിവരും സംബന്ധിച്ചു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …