Tuesday , October 16 2018
Breaking News
Ksnnur-Airport

കരിപ്പൂരില്‍ എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കും, കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടിയായിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന് സര്‍വീസുകള്‍ തുടങ്ങാന്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ സര്‍വീസ് (ഡിജിസിഎ) ഏവിയേഷന്‍ അനുമതി നല്‍കി. സൗദി അറേബ്യയുടെ വലിയ വിമാനങ്ങള്‍ ആദ്യം സര്‍വ്വീസ് നടത്തും.

കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് പ്രവര്‍ത്തന സജ്ജമാകും. ഒക്ടോബര്‍ അവസാനത്തോടെ വിമാന സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …