Tuesday , June 2 2020
Breaking News

എം.എല്‍.എയുടേയും എം.പിയുടേയും വീട് ആക്രമിച്ചു; കണ്ണൂരില്‍ കനത്ത ജാഗ്രത

Akramamകണ്ണൂര്‍: സി.പി.എം., ബി.ജെ.പിആര്‍.എസ്.എസ്. നേതാക്കള്‍ പങ്കെടുത്ത സമാധാന യോഗം നടക്കുന്നതിനിടെ നേതാക്കളുടെ വീടുകള്‍ ആക്രമിച്ച് അണികള്‍ സ്ഥിതി വഷളാക്കി.വെള്ളിയാഴ്ച രാവിലെ മുതല്‍ പലയിടങ്ങളിലും സംഘര്‍ഷങ്ങളുണ്ടായെങ്കിലും രാത്രിയാണ് സ്ഥിതി നിയന്ത്രണാതീതമായത്. തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍, മുന്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എം.പി എന്നിവരുടെ വീടിന് നേരേയാണ് രാത്രി അക്രമമുണ്ടായത്. ഇതിന് പിന്നാലെ പെരു
രമ്പില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുവങ്ങാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടാക്രമിച്ചു.

എ.എന്‍. ഷംസീറിന്റെ മാടപ്പീടികയിലെ വീടിനുനേരെ എറിഞ്ഞ ബോംബ് മുറ്റത്ത് വീണുപൊട്ടി. സംഭവം നടക്കുമ്പോള്‍ ഷംസീര്‍ തലശ്ശേരിയില്‍ എസ്.പി. ശിവവിക്രമിന്റെ നേതൃത്തില്‍ നടന്ന സി.പി.എം., ബി.ജെ.പി.ആര്‍.എസ്.എസ്. നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു. വീട്ടില്‍ ഷംസീറിന്റെ പിതാവും മാതാവും സഹോദരങ്ങളുമാണുണ്ടായിരുന്നത്.
തൊട്ടു പിന്നാലെ 11 മണിയോടെ സി.പി.എം. മുന്‍ ജില്ലാസെക്രട്ടറി പി.ശശിയുടെ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലേക്കുള്ള ഹോളോവേ റോഡരികിലെ വീടിനു നേരേ ബോംബേറുണ്ടായി. വാതിലും ജനാലയും തകര്‍ന്നു. അക്രമം നടക്കുമ്പോള്‍ ശശി വീട്ടിലുണ്ടായിരുന്നില്ല. ബൈക്കിലെത്തിയാണ് അക്രമികളാണ് ബോംബെറിഞ്ഞത്. ഒരു മണിക്കൂറിന് ശേഷം 12 മണിയോടെയാണ് ബി.ജെ.പി. നേതാവ് വി.മുരളീധരന്റെ എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട്ട് വീടിനുനേരേ വാഹനത്തലെത്തിയ സംഘം ബോംബെറിഞ്ഞത്.
ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വി.കെ.വിശാഖി(28)നാണ് വെട്ടേറ്റത്. കഴുത്തിനും കാലിനും വെട്ടേറ്റ വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി സാധനങ്ങള്‍വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആര്‍.എസ്.എസ്.ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം. ആരോപിച്ചു.

ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുന്‍വശത്തുള്ള മാരുതി എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ വീടിനകത്തുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ത്തു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമണം നടത്തിയതെന്ന്
ആര്‍.എസ്.എസ് ആരോപിച്ചു. മൂന്ന് നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായ വാര്‍ത്ത പടര്‍ന്നതോടെ കണ്ണൂരിന്റെ പലഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. രാവിലെയോ.ടെ കൂടുതല്‍ പോലീസിനെ തലശേരി ഇരിട്ടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ സമീപ പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തുന്നു.

കണ്ണൂരില്‍ അവധിയിലുള്ള പോലീസുകാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. ആസൂത്രിതകലാപത്തിനുള്ള ആര്‍എസ്എസ് ശ്രമമാണെന്ന് എ.എന്‍ ഷംസീര്‍ ആരോപിച്ചു. പോലീസ് നിഷ്‌ക്രിയമെന്ന് വി മുരളീധരനും ആരോപണമുന്നയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് സി.പി.എം. ഏരിയാകമ്മിറ്റിയംഗം വാഴയില്‍ ശശിയുടെയും ആര്‍.എസ്.എസ്. കണ്ണൂര്‍ വിഭാഗ് സംഘ്ചാലക് കൊളക്കോട്ടില്‍ ചന്ദ്രശേഖരന്റെയും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇരുവീടുകളിലെയും ജനാലകള്‍ തകര്‍ക്കുകയും ഫര്‍ണിച്ചറും .
ഗൃഹോപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മഞ്ഞോടി കണ്ണിച്ചിറയില്‍ നാല് സി.പി.എം.പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. ബി.ജെ.പി. ജില്ലാസെക്രട്ടറി എന്‍. ഹരിദാസിന്റെ വീടും ആക്രമണത്തിനിരയായി.

RANDOM NEWS

ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോട് : 2020 ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ലാ …