Friday , July 10 2020
Breaking News

കാപ്പില്‍ പുഴയിലെ മാലിന്യം നീക്കം ചെയ്തില്ലങ്കില്‍ വന്‍ പ്രക്ഷോഭം നടത്തും.

ഉദുമ: കാപ്പില്‍ പുഴയിലെ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് പുഴയിലെ വെള്ളം മാലിന്യം നിറഞ്ഞ തിലാണന്നും സമീപത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ മാലിന്യങ്ങളും മലിന ജലവും പുഴയിലേക്ക് തള്ളി വിടുന്നത് കൊണ്ടാണന്നും ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാപ്പില്‍ കെ. ബി.എം. ഷെരീഫ് ആരോപിച്ചു. മത്സ്യം ചത്തുപൊങ്ങിയതുമായി ബണ്ഡ പ്പെട്ട് പുഴയിലെ വെള്ളം പരിശോധന നടത്തിയതില്‍ കോളിഫോം , ഇ കോളി ബാക്ടീരിയകളുടെ അളവ് വളരെയേറെ കൂടിയതായും വെള്ളത്തില്‍ ലയിക്കാത്ത അനേകം ഖരമാലിന്യങ്ങള്‍ ഉള്ളതായും തെളിഞ്ഞിട്ടുണ്ട്. സമീപത്തെ പതിനഞ്ഞോളം വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായിട്ടുണ്ട്. ഹോട്ടലില്‍ നിന്നും മലിന ജലം പുഴയില്‍ വിടുന്നത് തടയാനുള്ള നടപടി പഞ്ചായത്ത് ഏറ്റെടുത്തിട്ടും ഇതുവരെ എങ്ങുമെത്തിയില്ല. എത്രയും പ്പെട്ടെന്ന് നടപടി ഇല്ലങ്കില്‍ നാട്ടുകാരുടെയും കബ്ബുകളുടെയും സഹകരണത്തോടെ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് എംപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …