Monday , July 22 2019
Breaking News

കാപ്പില്‍പുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയ സംഭവം; വിവിധ വകുപ്പുകള്‍ പരിശോധന നടത്തി

Kapilഉദുമ : കാപ്പില്‍ പുഴയില്‍ ആയിരകണക്കിനു മീനുകളും ജീവജാലങ്ങളും ചത്തു പൊങ്ങിയ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വനംവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജൈവ വൈവിധ്യ ബോര്‍ഡ്. മത്സ്യ വകുപ്പ് പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുഴയോരങ്ങളിലെത്തി പരിശോധന നടത്തിയത്.
വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ ശേഖരിച്ചു. കൂടാതെ ചത്തുപൊങ്ങിയ വിവിധ തരം നാടന്‍ മത്സ്യങ്ങളുടെ സാംപിളുകളും ഫിഷറിസ് വകുപ്പ് ശേഖരിച്ചു.

വിവിധ വകുപ്പുകളുടെ പരിശോധന ഫലം ലഭിച്ച ശേഷം മറ്റു സംരക്ഷണ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദുമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍മാന്‍ മുഹമ്മദലി അറിയിച്ചു. ഉദുമയിലെ ആരോഗ്യവകുപ്പ് അധികൃതരും വെള്ളം ശേഖരിച്ച് വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റിയുടെ പരിശോധന ലാബിലേക്ക് അയച്ചിട്ടുണ്ട്. നാലു ദിവസം കഴിഞ്ഞ് മാത്രമേ ഫലം ലഭിക്കുകയുള്ളുവെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ഗോവിന്ദന്‍ ്‌റിയിച്ചു.
വനം വകുപ്പ് റേഞ്ച് ഓഫിസര്‍ കെ.അനില്‍കുമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍മാരായ കെ.സനല്‍, എം. വിനീത, ഫിഷറീസ് ഇന്‍ലാന്‍ഡ് എന്യൂമറേറ്റര്‍ കെ.ഷിജി, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ
കോഓര്‍ഡിനേറ്റര്‍ പി.കൃഷ്ണന്‍ എന്നിവരാണ് കാപ്പില്‍ അഴിമുഖം മുതല്‍ കാപ്പില്‍ പാലം വരെയുള്ള തീരവും തോടും പരിശോധന നടത്തിയത്.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …